|    Oct 23 Tue, 2018 1:08 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ബ്ലൂ വെയ്ല്‍ : കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്

Published : 16th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബ്ലൂ വെയ്ല്‍ ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്. ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, എഎം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു നടപടി. വിഷയത്തില്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ സഹായവും ബെഞ്ച് തേടിയിട്ടുണ്ട്. തമിഴ്‌നാട് മധുര സ്വദേശിയായ 77കാരന്‍, പ്രമുഖ അഭിഭാഷകന്‍ എന്‍ എസ് പൊന്നയ്യ വഴി സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതി കേന്ദ്രത്തിന്റെ പ്രതികരണം ആരാഞ്ഞത്. കഴിഞ്ഞ അഞ്ചാം തിയ്യതി വരെ രാജ്യത്ത് ചുരുങ്ങിയത് 200 പേര്‍ ഈ ഗെയിമുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതായി ഹരജിക്കാരന്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കി. ഇവയില്‍ അധികപേരും 13നും 15നും ഇടയില്‍ പ്രായമുള്ളവരാണെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.ബ്ലൂ വെയ്ല്‍ ഗെയിം നിരോധിക്കാന്‍ കേന്ദ്രത്തിനു നിര്‍ദേശം നല്‍കണം. ഈ ഓണ്‍ലൈന്‍ ഗെയിമിനെതിരേ പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണം എന്നീ ആവശ്യങ്ങളാണ് ഹരജിക്കാരന്‍ ഉന്നയിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ ഒരു കോളജ് വിദ്യാര്‍ഥി ബ്ലൂ വെയ്ല്‍ ഗെയിം കളിച്ചതിനുശേഷമാണ് ആത്മഹത്യ ചെയ്തതെന്നും ഈ വിദ്യാര്‍ഥി ഇത് 150ലധികം സുഹൃത്തുക്കള്‍ക്ക് ഫോര്‍വേഡ് ചെയ്തിട്ടുണ്ടെന്നും മധുര സിറ്റി പോലിസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഹരജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ലിങ്കുകള്‍ ഫോര്‍വേഡ് ചെയ്യുന്നത് നിര്‍ത്തലാക്കണമെന്ന് കഴിഞ്ഞ 22ന് ഡല്‍ഹി ഹൈക്കോടതി ഗൂഗ്ള്‍, യാഹൂ, ഫേസ്ബുക്ക് എന്നിവയ്ക്കു നിര്‍ദേശം നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss