|    Jul 21 Sat, 2018 11:32 am
FLASH NEWS

ബ്ലൂവെയ്ല്‍ ഗെയിമിനെതിരേ ബോധവല്‍ക്കരണവുമായി രാഗേഷ് ബാലകൃഷ്ണന്റെ ഹ്രസ്വചിത്രം

Published : 6th September 2017 | Posted By: fsq

 

കാസര്‍കോട്: ബ്ലൂവെയ്ല്‍ എന്ന കൊലയാളി ഗെയ്മിനെതിരെ ബോധവല്‍ക്കരണവുമായി പാലക്കുന്ന് സ്വദേശി രാഗേഷ് ബാലകൃഷ്ണന്റെ ഹ്രസ്വചിത്രം. ബ്ലൂഗെയിമിന്റെ കളി ആരംഭിക്കുന്നതു മുതല്‍ ആത്മഹത്യവരേയുള്ള ഭാഗങ്ങള്‍ 13 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഗെയിമിനടിമപ്പെടുന്ന പ്രധാന കഥാപാത്രമായി രാഗേഷ് തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന അലക്‌സ് എന്ന യുവാവ് ഗെയിമിനടിമപ്പെടുന്നതും 51 ദിനത്തെ കളിക്ക് ശേഷം ആത്മഹത്യമാത്രമാണ് രക്ഷയെന്നും ഹ്രസ്വചിത്രം ചൂണ്ടിക്കാണിക്കുന്നു. കൊലയാളി ഗെയിമിനിരയായി രാജ്യത്തെ യുവജനങ്ങള്‍ മരണത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഒരുബോധവല്‍ക്കരണം എന്ന നിലയില്‍ ഹ്രസ്വചിത്രം നിര്‍മിച്ചത്. തിരുവോണദിവസം ഉച്ചയ്ക്കാണ് ചിത്രം യൂട്യൂബിലിട്ടത്. മണിക്കൂറുകള്‍ക്കകം പതിനായിത്തോളം പേര്‍ ഈചിത്രം കണ്ടിരുന്നു. ഉമേഷ് കുമാര്‍ കാമറ നിര്‍വഹിച്ച ചിത്രം സംവിധാനം ചെയ്തത് വിനോദ് കണ്ണോല്‍ ആണ്. പാലക്കുന്ന് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ശാന്തി വിജയനാണ് നിര്‍മിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss