|    Oct 18 Thu, 2018 10:43 am
FLASH NEWS
Home   >  News now   >  

ബ്ലൂവെയില്‍: ട്രെയിനിനു മുന്നില്‍ നിന്ന് സെല്‍ഫി എടുത്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

Published : 4th September 2017 | Posted By: shadina sdna


മധ്യപ്രദേശ്: മധ്യപ്രദേശിലെ ഫത്തേരവാര്‍ഡില്‍ ട്രെയിന്‍ തട്ടി മരിച്ച വിദ്യാര്‍ഥി ബ്ലൂവെയില്‍ ഗെയിം കളിച്ചിരുന്നെന്നും കുട്ടി ബ്ലൂവെയില്‍ ഗെയ്മിന്റെ അവസാന ഘട്ടത്തില്‍ എത്തിയിരുന്നെന്നും സഹപാഠികള്‍ പോലിസിന് മൊഴി നല്‍കി. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മുമ്പില്‍ നിന്ന് സെല്‍ഫി എടുക്കുമ്പോഴാണ് അപകടമുണ്ടായത്. ഫത്തേര ലേക്കിന് സമീപമുള്ള റെയില്‍ ട്രാക്കിന് സമീപത്തേക്ക് ബൈക്കിലെത്തിയ കുട്ടി ട്രെയിന് വരുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം പാളത്തില്‍ കയറി സെല്‍ഫി എടുക്കുകയായിരുന്നെന്ന് പോലിസ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss