|    Oct 24 Wed, 2018 4:54 am
FLASH NEWS
Home   >  Pravasi   >  

ബ്ലു സ്റ്റാര്‍ സോക്കര്‍ കിരീടം സബീന്‍ എഫ്‌സിക്ക്

Published : 16th January 2017 | Posted By: fsq

 

ജിദ്ദ: രണ്ടു മാസത്തോളമായി ജിദ്ദയിലെ പ്രവാസി വാരാന്ത്യരാവുകളെ കാല്‍പന്തുകളിയുടെ മാസ്മരിക മുഹൂര്‍ത്തങ്ങളാല്‍ ആവേശഭരിതമാക്കിയിരുന്ന നാദക് ബ്ലൂ സ്റ്റാര്‍ സോക്കര്‍ ഫെസ്റ്റില്‍ ശറഫിയ ട്രേഡിങ്ങ് സബീന്‍ എഫ്‌സി കിരീടത്തില്‍ മുത്തമിട്ടു. അണ്ടര്‍ 17 വിഭാഗത്തില്‍ സ്‌പോര്‍ട്ടിങ് യുനൈറ്റഡ് എ ടീം ആണ് ചാംപ്യന്‍മാര്‍. ആവേശകരമായ ഫൈനല്‍ മല്‍സരങ്ങളില്‍ സബീന്‍ എഫ്‌സി 2-0ന് ബ്ലൂ സ്റ്റാര്‍ എയെയും സ്‌പോര്‍ട്ടിങ് 3-0ന് ടാലന്റ് ടീന്‍സിനെയും തോല്‍പ്പിച്ചു. ഫൈനലിലെ മികച്ച കളിക്കാരനും ടൂര്‍ണമെന്റിലെ ബെസ്റ്റ് മിഡ്ഫീല്‍ഡറുമായി സബീന്‍ എഫ്‌സിയുടെ ഷഫീഖ് ചോലയിലും മികച്ച ഗോള്‍കീപ്പറായി ഷറഫുദ്ദീനും മികച്ച ഡിഫന്‍ഡറായി ബ്ലൂ സ്റ്റാറിലെ മുസ്തഫ ഒതുക്കുങ്ങലും ഫോര്‍വേഡായി സോക്കര്‍ ഫ്രീക്‌സിന്റെ ഹാരിസ് (നാണി) മമ്പാടും തിരഞ്ഞെടുക്കപ്പെട്ടു. റിയല്‍ കേരളയുടെ നിഷാദ് കൊളക്കാടനാണു ടോപ് സ്‌കോറര്‍. ജൂനിയര്‍ വിഭാഗം ഫൈനലില്‍ സ്‌പോര്‍ട്ടിങിനു വേണ്ടി ഹാട്രിക് നേടിയ ഹാതിം നസീര്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കി. ഹാതിം നസീര്‍ ടീമിലെ സഹതാരം റാഷിദുമായി ടോപ് സ്‌കോറര്‍ പട്ടം പങ്കിട്ടു. മികച്ച  ഗോള്‍ കീപ്പറായി സ്‌പോര്‍ട്ടിന്റെ മഷൂദ് അലിയും ഡിഫന്‍ഡറായി ജിദ്ദ ഇലവനിലെ സല്‍മാന്‍ ഫാരിസും മിഡ്ഫീല്‍ഡറായി ടാലന്റ് ടീന്‍സിന്റെ സല്‍മാന്‍ ഉമറും ഫോര്‍വേഡ് ആയി റബീഹ് സമാനും തിരഞ്ഞെടുക്കപ്പെട്ടു. ഇരു വിഭാഗങ്ങളിലെയും വിജയികള്‍ക്കും റണ്ണേഴ്‌സ് അപ്പിനുമുള്ള ട്രോഫികളും ജിദ്ദ നാഷനല്‍ ഹോസ്പിറ്റല്‍ സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡുകളും ജെഎന്‍എച്ച് ചെയര്‍മാന്‍ വി പി മുഹമ്മദലി വിതരണം ചെയ്തു. മികച്ച കളിക്കാര്‍ക്ക് മാസ് കംപ്യൂട്ടേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത ടാബുകള്‍ മുഹമ്മദലി ഓവുങ്ങല്‍ സമ്മാനിച്ചു. അല്‍ അമല്‍ വാച്ചസ് എം ഡി അബൂബക്കര്‍ മാന്‍ ഓഫ് ദി മാച്ച് വിജയികള്‍ക്കുള്ള അമല്‍ വാച്ചസ് പുരസ്‌കാരങ്ങള്‍ നല്‍കി. സിഫ് പ്രസിഡന്റ് ഹിഫ്‌സുറഹ്മാന്‍, സെക്രട്ടറി നാസര്‍ ശാന്തപുരം, റോയല്‍ ട്രാവല്‍സ് മാനേജര്‍ മുജീബ് ഉപ്പട, സഫയര്‍ റെസ്‌റ്റോറന്റ് എംഡി അസീസ്, അല്‍ റയാന്‍ എംഡി ടി പി ഷുഹൈബ് എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. ഫൈനലിനോടനുബന്ധിച്ചു നടന്ന ബ്ലൂ സ്റ്റാര്‍ കിഡ്‌സ് കപ്പിന് വേണ്ടിയുള്ള അണ്ടര്‍ 12 വിഭാഗം പ്രദര്‍ശന മല്‍സരത്തില്‍ ടാലന്റ് ടീന്‍സിനെ ടൈബ്രേക്കറില്‍ തോല്‍പ്പിച്ചു സ്‌പോര്‍ട്ടിങ് ചാംപ്യന്മാരായി. ടാലന്റ് ടീന്‍സിന്റെ ഷഹീന്‍ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss