|    Jul 21 Fri, 2017 12:10 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ബ്ലാസ് പെരസിന് ഡബിള്‍; ബൊളീവിയയെ പാനമ അട്ടിമറിച്ചു

Published : 8th June 2016 | Posted By: SMR

Blas-Perez-celebrates-his-s

ഫ്‌ളോറിഡ: കോപ അമേരിക്കയുടെ ഗ്രൂപ്പ് ഡിയിലെ ആദ്യമല്‍സരത്തില്‍ പാനമയ്ക്ക് അട്ടിമറി വിജയം. ബൊളീവിയയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് പാനമ ഞെട്ടിച്ചത്. ഇരട്ടഗോള്‍ നേടിയ ബ്ലാസ് പെരസാണ് പാനമയുടെ വീരനായകന്‍. 11, 87 മിനിറ്റുകളിലാണ് പെരസ് ലക്ഷ്യംകണ്ടത്. യുവാന്‍ കാര്‍ലോസ് ആര്‍സെ ബൊളീവിയയുടെ ഗോള്‍ മടക്കി.
തങ്ങളുടെ കന്നി കോപ അമേരിക്ക കളിക്കുന്ന പാനമ മികച്ച പ്രകടനമാണ് ബൊളീവിയക്കെതിരേ പുറത്തെടുത്തത്. തു ടക്കം മുതല്‍ ആക്രമിച്ചു കളിച്ച പാനമ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കി.
11ാം മിനിറ്റില്‍ പാനമ അര്‍ഹിച്ച ലീഡ് കണ്ടെത്തി. ആല്‍ബെര്‍ട്ടോ ക്വിന്റേറോയുടെ ക്രോസ് പെരസ് വലതുകാല്‍ ഷോട്ടിലൂടെ വലയ്ക്കുള്ളിലാക്കുകയായിരുന്നു. താരത്തിന്റെ 40ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.
54ാം മിനിറ്റില്‍ കാര്‍ലോസ് ആര്‍സെയുടെ ഗോളില്‍ ബൊളീവിയ സമനില പിടിച്ചുവാ ങ്ങി. മല്‍സരം സമനിലയില്‍ പിരിയുമെന്നിരിക്കെയാണ് പാനമയുടെ വിജയഗോള്‍. ഫൈനല്‍ വിസിലിന് മൂന്നു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ അരോയുടെ ക്രോസ് ഒഴിഞ്ഞ വലയിലേക്ക് അടിച്ചുകയറ്റി പെരസ് പാനമയ്ക്ക് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക