|    May 26 Sat, 2018 7:41 pm
FLASH NEWS
Home   >  Sports  >  Football  >  

ബ്ലാസ്‌റ്റേഴ്‌സിലേക്ക് മടങ്ങി വരുമെന്ന് സൂചന നല്‍കി ഹോസു

Published : 23rd June 2017 | Posted By: ev sports


മുംബൈ: അടുത്ത സീസണിലെ ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം കളിക്കാനുണ്ടാവുമെന്ന് സൂചന നല്‍കി ഹോസു പ്രിറ്റോ കുര്യാസ്. ഒരു ആരാധകന്റെ ട്വിറ്റര്‍ ചോദ്യത്തിന് മറുപടിയായാണ് തന്റെ മടങ്ങിവരവിനെക്കുറിച്ച് ഹോസു പറഞ്ഞത്. താന്‍ മടങ്ങി വരില്ലെന്നാരാണ് പറഞ്ഞത്. പുതിയ ക്ലബുമായി കരാറൊപ്പിട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സിനൊപ്പം കളിക്കാവുന്ന രീതിയിലാണ് കരാര്‍ തയാറാക്കിയിരിക്കുന്നതെന്ന് ഹോസു പറഞ്ഞു.
സ്പാനിഷ് മൂന്നാം ഡിവിഷന്‍ ക്ലബായ എക്‌സിട്രിമദുര യുഡിയുമായാണ് ഹോസു കരാറിലൊപ്പിട്ടത്. ഇത് വ്യക്തമാക്കുന്ന രേഖകള്‍ ഹോസു തന്റെ ട്വിറ്ററിലൂടെ ആരാധകരോട് പങ്കുവച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 25 മല്‍സരങ്ങളില്‍ ബൂട്ടുകെട്ടിയ ഹോസു ഒരു ഗോളും ആറ് ഗോളിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss