|    Oct 21 Sun, 2018 9:59 pm
FLASH NEWS
Home   >  Sports  >  Football  >  

ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി; ദീപേന്ദ്ര നേഗിക്ക് പരിക്ക്

Published : 6th February 2018 | Posted By: vishnu vis

കൊച്ചി:  ഐഎസ്എല്ലില്‍ ആദ്യ നാലില്‍ ഇടം നേടാന്‍ പോരാട്ടം മുറുകവെ കേരള ബ്ലാസ്‌റ്റേഴ്‌സിന് പരിക്ക് തലവേദനയാവുന്നു. ബ്ലാസ്റ്റേഴ്‌സ് അടുത്തിടെ ടീമിലെത്തിച്ച ദീപേന്ദ്ര നേഗിയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഡല്‍ഹിക്കെതിരായ  മല്‍സരത്തിലൂടെ അരങ്ങേറ്റം കുറിച്ച നേഗി ഗോള്‍ നേടുകയും പെനല്‍റ്റിക്ക് വഴിയൊരുക്കുകയും ചെയ്്തിരുന്നു. പരിക്ക് സംബന്ധിച്ച വിവരം നേഗി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുറത്തുവിട്ടത്. പ്ലാസ്റ്ററിട്ട കാലിന്റെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ കെസിറോണ്‍ കിസീറ്റോ പരുക്കേറ്റ് ടീമില്‍നിന്ന് മടങ്ങിയിരുന്നു. മലയാളി താരങ്ങളായ സി കെ വിനീതിനെയും റിനോ ആന്റോയെയും പരിക്ക് വലച്ചിരുന്നു. പിന്നീട് വിനീത് ടീമില്‍ മടങ്ങിയെത്തിയെങ്കിലും റിനോ ഇതുവരെ ടീമില്‍ എത്തിയിട്ടില്ല. നിലവില്‍  14 മല്‍സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി പട്ടികയിലെ ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss