|    Oct 15 Mon, 2018 4:01 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ബ്ലാസ്‌റ്റേഴ്‌സിന്റെ വല കാക്കാന്‍ എം എസ് സുജിത്തും

Published : 8th September 2017 | Posted By: fsq

 

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വല കാക്കുവാന്‍ ഇനി മലയാളി കൗമാരക്കാരനും ഉണ്ടാവും. 19കാരനായ മലയാളി ഗോള്‍ കീപ്പര്‍ എം എസ് സുജിത്തുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി കരാര്‍ ഒപ്പിട്ടു. മലയാളി യുവതാരങ്ങളായ ജിഷ്ണു ബാലകൃഷ്ണനും സഹലിനും പിന്നാലെയാണ് മലപ്പുറം സ്വദേശിയായ സുജിത്ത് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. നാലാം ഗോള്‍ കീപ്പറായാണ് യുവതാരം മഞ്ഞപ്പടയ്‌ക്കൊപ്പം ചേര്‍ന്നത്. വിദേശ താരം പോള്‍ റച്ചുബ്ക, ഇന്ത്യന്‍ താരങ്ങളായ സുഭാശിഷ് റോയി, സന്ദീപ് നന്ദി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിലെ ഗോള്‍ കീപ്പര്‍മാര്‍. നിലമ്പൂര്‍ സ്വദേശിയായ സുജിത്ത് ബസേലിയസ് കോളജിലെ വിദ്യാര്‍ഥിയാണ്. സ്‌കൂള്‍ തലം മുതല്‍ ശ്രദ്ധ നേടിയ പ്രകടനം പുറത്തെടുക്കുന്ന സുജിത്ത് 2014ല്‍ സുബ്രതോ കപ്പ് ഫൈനലില്‍ മികച്ച ഗോളിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് എംഎസ്പി സ്‌കൂളിന്റെ വല കാത്തു കൊണ്ട് ബ്രസീല്‍ ടീമിനെ തടുത്തിട്ട സുജിത്തിന്റെ പ്രകടനം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അവസാന സീസണ്‍ മുതല്‍ ഗോകുലം എഫ്‌സിയുടെ താരമായിരുന്നു സുജിത്ത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss