|    May 25 Thu, 2017 12:22 pm
FLASH NEWS

ബ്ലാസ്‌റ്റേഴ്‌സിനെ സെമിയിലെത്തിക്കാന്‍ ശ്രമിക്കും: ഫെലാന്‍

Published : 4th November 2015 | Posted By: SMR

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിനെ ഐഎസ്എല്ലിന്റെ സെമി ഫൈനലില്‍ എത്തിക്കുകയെന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ടീമിന്റെ പുതിയ പരിശീലകനായി സ്ഥാനമേറ്റ ടെറി ഫെലാ ന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ മല്‍സരങ്ങളില്‍ ടീം നന്നായി കളിച്ചു എന്നു തന്നെയാണ് കരുതുന്നത്. എന്നാല്‍ ചില പിഴവുകള്‍ ടീമിനെ തുടര്‍ച്ചയായി തോല്‍വികളിലേക്ക് നയിച്ചു. അവസാന നിമിഷങ്ങളില്‍ വഴങ്ങേണ്ടി വന്ന ചില ഗോളുകളാണ് കളിയുടെ വിധി മാറ്റിയെഴുതിയത്. അത്തരം പഴുതുകള്‍ പരമാവധി അടച്ചുകൊണ്ടുള്ള കളിയായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഇനി പുറത്തെടുക്കുക. ഇന്നത്തെ മല്‍സരത്തില്‍ പൂനക്കെതിരേ വിജയിച്ചേ മതിയാവൂ.
അഞ്ചു കളികളെങ്കിലും ജയിക്കുകയും രണ്ടെണ്ണം തോല്‍ക്കാതിരിക്കുകയും ചെയ്താല്‍ ബ്ലാസ്‌റ്റേഴ്‌സിന് സെമി സാധ്യതയുണ്ട്. പക്ഷേ ഫുട്‌ബോളില്‍ അത്തരം കണക്കുകൂട്ടലുകളൊന്നും പ്രസക്തമല്ല. എല്ലാ കളികളും ജയിക്കുക എന്നതു തന്നെയാണ് മുന്നേറാനുള്ള മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day