|    Oct 18 Wed, 2017 5:06 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ബ്ലാസ്റ്റേഴ്‌സ് വിജയം നേടുമെന്ന് സ്റ്റീവ് കോപ്പല്‍

Published : 5th October 2016 | Posted By: SMR

കൊച്ചി: അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്‌ക്കെതിരെ വിജയം മാത്രമാണ്  ലക്ഷ്യമെന്നും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ കഴിഞ്ഞ മല്‍സരത്തില്‍ മിഡ്ഫീല്‍ഡില്‍ പന്ത് കൈവശം വച്ചു കളിക്കുന്നതില്‍ പാളിച്ച സംഭവിച്ചതാണ്  പരാജയത്തിനും മോശം പ്രകടനത്തിനും കാരണമായതെന്നും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍. മല്‍സരത്തിനു മുന്നോടിയായി ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പന്ത് കൂടുതല്‍ കൈവശം വച്ചു കളിക്കാനാവും ഇന്നത്തെ മല്‍സരത്തില്‍  ടീം ശ്രമിക്കുക. കഴിഞ്ഞ മല്‍സരത്തിലെ തിരിച്ചടിയില്‍ നിന്നാണ് ഈ പാഠത്തിലേക്ക് എത്തിയിരിക്കുന്നതെന്നും  ടീമില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചു മാറ്റങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.  നിലവില്‍ പരിക്ക് ടീമില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നില്ല. പരിക്കേറ്റതിനെതുടര്‍ന്ന് രണ്ടാഴ്ചയോളം  ചികില്‍യിലായിരുന്ന അന്റോണിയോ ജര്‍മെന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇയാന്‍ ഹ്യൂം, ഹെല്‍ഡര്‍ പോസ്റ്റിഗ തുടങ്ങിയവര്‍ നയിക്കുന്ന  മികച്ച മുന്നേറ്റനിര കൊല്‍ക്കത്തക്ക് കരുത്താണെന്നും കേരളത്തിന്റെ ആരാധകരുടെ ശക്തി ടീമിന് ആ േവശം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികച്ച പ്രകടനം പുറത്തെടുക്കും: അത്‌ലറ്റികോ കോച്ച്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഇന്നു  മികച്ച പ്രകടനമായിരിക്കും കൊല്‍ക്കത്ത പുറത്തെടുക്കുകയെന്ന്  പരിശീലകന്‍ ഹോസെ മൊളീന പറഞ്ഞു.  താന്‍ ആദ്യമായാണ് കൊച്ചിയില്‍ വരുന്നത്. മികച്ച സ്റ്റേഡിയവും കാണികളുമാണ് കൊച്ചിയിലേതെന്ന് കേട്ടിട്ടുണ്ട്.  അറുപതിനായിരത്തോളം വരുന്ന ഗാലറിക്കു മുന്നിലാവും കൊച്ചിയില്‍ കളിക്കേണ്ടി വരികയെന്നതു മികച്ച അനുഭവമായിരിക്കുമെന്നും മൊളീന പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക