|    Apr 25 Wed, 2018 8:20 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി ഡേവിഡ് ജെയിംസ് തുടരും

Published : 5th March 2018 | Posted By: kasim kzm

കൊച്ചി: പരിശീലകന്‍ ഡേവിഡ് ജെയിംസുമായുള്ള കരാര്‍ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് 2021 വരെ നീട്ടി. ഇന്ത്യര്‍ സൂപ്പര്‍ ലീഗില്‍ ആറാം സ്ഥാനത്തു ഫിനിഷ് ചെയ്ത് ടീം സൂപ്പര്‍ കപ്പിന് യോഗ്യത നേടിയതിനു പിന്നാലെയാണു കരാര്‍ മൂന്നു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് നിര്‍ബന്ധിതരായത്. ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന പരിശീലകനായി വീണ്ടും തിരഞ്ഞെടുത്തതിലുള്ള നന്ദിയുണ്ടെന്നു ഡേവിഡ് ജെയിംസ് പ്രതികരിച്ചു.
കളിക്കളത്തില്‍ മികച്ച പ്രകടനം നടത്തുന്നതിന് ടീമിനെ പ്രാപ്തരാക്കുകയാണു പ്രാഥമിക ലക്ഷ്യം. ഫുട്‌ബോളിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ കളിക്കാര്‍ക്കൊപ്പം താനും ബാധ്യസ്ഥനാണ്. സീസണില്‍ പ്ലേ ഓഫ് കളിക്കാനാവാത്തതില്‍ നിരാശയുണ്ട്. എങ്കിലും വരുന്ന മല്‍സരങ്ങളില്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരുമെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. കളിക്കാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്നതില്‍ ഡേവിഡ് കാഴ്ച്ച വച്ച മികവാണു കരാര്‍ പുതുക്കാന്‍ കാരണമായതെന്ന് ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ് സിഇഒ വരുണ്‍ ത്രിപുരനേനി അറിയിച്ചു. വരുന്ന മല്‍സരങ്ങളില്‍ ജെയിംസിന് കീഴില്‍ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും വരുണ്‍ പറഞ്ഞു.
നാലാം സീസണിന്റെ ഇടയ്ക്കു വച്ച് കോച്ച് റിനെ മ്യൂലന്‍സ്റ്റിന്‍ രാജിവച്ച ഒഴിവിലാണ് അപ്രതീക്ഷിതമായി ബ്ലാസ്റ്റേഴ്‌സ് ഡേവിഡ് ജെയിംസിനെ പരിശീലകന്റെ റോളില്‍ കൂടാരത്തിലെത്തിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss