|    Mar 24 Fri, 2017 1:34 pm
FLASH NEWS

ബ്ലാസ്റ്റേഴ്‌സുമായി നടക്കുന്ന മല്‍സരം കടുത്തതായിരിക്കും: വിവേക്

Published : 31st October 2015 | Posted By: SMR

കൊച്ചി: കൊച്ചിയില്‍ ഇന്നു കേരള ബ്ലാസ്റ്റേഴ്‌സുമായി നടക്കുന്ന മല്‍സരം കടുത്തതായിരിക്കുമെന്നാണ് കരുതുന്നതെന്ന് ചെന്നൈയിന്‍ എഫ്‌സി അസിസ്റ്റന്റ് കോച്ച് വിവേക് നഗുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ മല്‍സരങ്ങളെയും ഒരേപോലെയാണു കാണുന്നത്. അവസാന മല്‍സരങ്ങള്‍ തോറ്റശേഷമാണ് ബ്ലാസ്റ്റേഴ്‌സ് എത്തുന്നതെങ്കിലും കടുത്ത മല്‍സരം പ്രതീക്ഷിക്കുന്നു.
ഐഎസ്എല്ലിലെ മികച്ച ടീമുകളിലൊന്നാണ് ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയില്‍ അവര്‍ക്കു ലഭിക്കുന്ന പിന്തുണയും മികച്ചതാണ്. അത് മറികടക്കാനാണു തങ്ങള്‍ ലക്ഷ്യമിടുന്നത്. വെല്ലുവിളികളെ നേരിടാന്‍ ടീം സജ്ജമാണ്. എലാനോയിലും മെന്‍ഡോന്‍സയിലും മാത്രമല്ല ടീം ആശ്രയിക്കുന്നത്. ടീമില്‍ മികച്ച കളിക്കാരുണ്ട്. കളിക്കാരെ മാറിമാറി പരീക്ഷിക്കുന്നത് എല്ലാവര്‍ക്കും അവസരം ലഭിക്കാന്‍ കാരണമാവും. ഇത്തരം റൊട്ടേഷന്‍ ചിലപ്പോള്‍ ഗുണംചെയ്യും ചിലപ്പോ ള്‍ ദോഷമാവും. ജസ്റ്റിന്‍ സ്റ്റീഫന്‍, നിധിന്‍ ലാല്‍, എം പി സക്കീര്‍ ഉള്‍പ്പെടെ ആഭ്യന്തര താരങ്ങള്‍ നല്ല കഴിവുള്ളവരാണ്. ബ്ലാസ്റ്റേഴ്‌സിനെതിരേ അവര്‍ കളിക്കുമോയെന്ന് ഉറപ്പുപറയാനാവില്ലെങ്കിലും വരും മല്‍സരങ്ങളില്‍ മലയാളി താരങ്ങള്‍ ഉള്‍പ്പെടെ കളിച്ചേക്കുമെന്നും വിവേക് നഗുല്‍ പറഞ്ഞു.

(Visited 61 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക