|    Sep 24 Mon, 2018 9:31 am
FLASH NEWS
Home   >  Kerala   >  

ബ്ലാങ്ങാട് ബീച്ചില്‍ പാര്‍ക്കിങ് കൊള്ള; അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

Published : 2nd August 2018 | Posted By: afsal ph

 

കെ എം അക്ബര്‍

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചില്‍ പാര്‍ക്കിങിന്റെ പേരില്‍ പണം ഈടാക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നഗരകാര്യ വകുപ്പ് ഡയറക്ടറോട് മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടു. പാര്‍ക്കിങ്ങിന്റെ പേരില്‍ നഗരസഭ അധികൃതര്‍ ബ്ലാങ്ങാട് ബീച്ചില്‍ പകല്‍കൊള്ള നടത്തുവെന്ന തേജസ് വാര്‍ത്തയെ തുടര്‍ന്നാണ് ഉത്തരവ്.

ബ്ലാങ്ങാട് ബീച്ചില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് തേജസ്് ഇന്നലെ പ്രസിദ്ദീകരിച്ച വാര്‍ത്ത

ബ്ലാങ്ങാട് ബീച്ചില്‍ റോഡരുകില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നും പണം പിരിച്ചെടുക്കുന്ന നഗരസഭയുടെ നടപടിയെ കുറിച്ച് അന്വേഷിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചു. തേജസ് വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ബസ്സ്-ലോറി 50 രൂപ, ടെമ്പോ ട്രാവലര്‍ 25, സുമോ-ബെലോറോ വാഹനങ്ങള്‍ക്ക് 15, കാര്‍-ജീപ്പ് 10, ബൈക്ക്-ഓട്ടോറിക്ഷ അഞ്ച് എന്നിങ്ങനെയാണ് ബീച്ചിലെ പാര്‍ക്കിങ്ങ് നിരക്ക്. ബീച്ചില്‍ നഗരസഭക്ക് ഒരു സെന്റ് ഭൂമിയില്ലെന്നിരിക്കെ വാഹനം എവിടെ പാര്‍ക്ക് ചെയ്താലും പണം പിരിച്ചെടുക്കുന്നുവെന്ന വാര്‍ത്ത ഇന്നലെ തേജസ് പ്രസിദ്ദീകരിച്ചതോടെ വന്‍പ്രതിഷേധമാണ് ഉയരുന്നത്. നഗരസഭ അധികൃതരുടെ പകല്‍കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗുഡ്‌നെസ്സ് ചാവക്കാട് ചെയര്‍മാന്‍ ഷൗക്കത്ത് വോള്‍ഗ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, തദ്ദേശസ്വയംഭരണ സെക്രട്ടറി, മുനിസിപ്പല്‍ ഓബുഡ്‌സ്മാന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. ബീച്ചില്‍ പാര്‍ക്കിങിനുള്ള സൗകര്യം ഒരുക്കാതെ ഫീസ് ഈടാക്കുന്ന നരസഭ അധികൃതരുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് എസ്ഡിപിഐ ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. വര്‍ഷത്തിലധികമായി തുടരുന്ന പണപ്പിരിവിലൂടെ വന്‍ അഴിമതിയാണ് നടക്കുന്നതെന്നും ഇതേ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് റ്റി എം അക്ബര്‍, ജനറല്‍ സെക്രട്ടറി കെ എച്ച് ഷാജഹാന്‍ സംസാരിച്ചു. അന്യായമായ പാര്‍ക്കിങ് ഫീസ് നിറുത്തലാക്കമണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ വി ഷാനവാസ് അധ്യക്ഷത വഹിച്ചു. പാര്‍ക്കിങ് ഫീസ് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തു വരുമെന്ന് മുസ്്‌ലിംലീഗ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആര്‍ വി അബ്ദുല്‍ റഹീം, സെക്രട്ടറി എ കെ അബ്ദുല്‍ കരീം പറഞ്ഞു. പാര്‍ക്കിങ് ഫീസിന്റെ പേരിലുള്ള ചാവക്കാട് നഗരസഭയുടെ പകല്‍ക്കൊള്ള അവസാനിപ്പിക്കാന്‍ ജില്ല ഭരണകൂടം ഇടപെടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് അബൂബക്കര്‍ കുഞ്ഞി, സെക്രട്ടറി ഹനീഫ പാലയൂര്‍ സംസാരിച്ചു. ബ്ലാങ്ങാട് ബീച്ചില്‍ പാര്‍ക്കിങിന്റെ പേരില്‍ നടക്കുന്ന പിരിവ് നിര്‍ത്തിവെക്കണമെന്ന് എന്‍വൈഎല്‍ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സി ഷറഫുദ്ദീന്‍, സെക്രട്ടറി ആര്‍ എച്ച് സെയ്ഫുദ്ദീന്‍, പി എം നൗഷാദ്, കമറുദ്ദീന്‍ സംസാരിച്ചു. ബീച്ചിലെ പാര്‍ക്കിങ് ഫീസ് നിര്‍ത്തലാക്കണമെന്ന് പിഡിപി ആവശ്യപ്പെട്ടു. വി കെ അഹമ്മദ് ഖാന്‍ അധ്യക്ഷത വഹിച്ചു. സൗകര്യങ്ങള്‍ ഒരുക്കാതെ ബൈക്കിനു വരെ ഫീസ് ഈടാക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് ബിജെപി ചാവക്കാട് മുനിസിപ്പല്‍ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. സുമേഷ് തേര്‍ളി, പ്രസന്നന്‍ പാലയൂര്‍, ഷിജി പൊന്നരാശേരി സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss