|    Oct 20 Sat, 2018 7:52 am
FLASH NEWS

ബ്ലാക്ക് മെയിലിങിലൂടെ പണം തട്ടിപ്പ്: ആറംഗസംഘം അറസ്റ്റില്‍

Published : 25th August 2018 | Posted By: kasim kzm

തളിപ്പറമ്പ്: പ്രഫഷനല്‍ കോളജ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവരുടെ അശ്ലീല ഫോട്ടോകളും വീഡിയോകളും നിര്‍മിച്ച് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച സംഘം പിടിയില്‍. ബൈക്ക് മോഷണത്തിനു കഴിഞ്ഞ ദിവസം അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു നാലുപേരെ കൂടി അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് പട്ടുവം അരിയിലിലെ കെ പി അന്‍സാര്‍(26), കുറുമാത്തൂര്‍ വെള്ളാരംപാറയിലെ മുസ്തഫ(45), ബക്കളം മോറാഴയിലെ റംസീനാസില്‍ എം പി റഷീദ്(25), ചെങ്ങളായി നിടിയേങ്ങ നെല്ലിക്കുന്നിലെ പി എസ് അമല്‍ദേവ്(21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുറുമാത്തൂര്‍ റഹ്്മത്ത് വില്ലയിലെ കൊടിയൂര്‍ റുവൈസ്(22), ചെന്നൈയില്‍ വിദ്യാര്‍ഥിയും ചുഴലി സ്വദേശിയുമായ കെ പി ഇര്‍ഷാദ്(20) എന്നിവരെയാണ് നേരത്തേ സ്‌കൂട്ടര്‍ മോഷണത്തിന് അറസ്റ്റ് ചെയ്തിരുന്നത്. ഇവര്‍ക്കെതിരേ ഐപിസി 384, 420, 506 റെഡ് വിത്ത് 341, ഐടി നിയമത്തിലെ 67 സെക്്ഷന്‍ എന്നീ കുറ്റങ്ങളാണു ചുമത്തിയത്.
ചപ്പാരപ്പടവ് സ്വദേശിക്ക് കാസര്‍കോഡ് സ്വദേശിനിയുമായി ലൈംഗിക ബന്ധത്തിനു ചെമ്പന്തൊട്ടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ സൗകര്യം ഏര്‍പ്പാടാക്കി നല്‍കിയ പ്രതികള്‍ രഹസ്യമായി ഇത് വീഡിയോയില്‍ പകര്‍ത്തി ഒരുകോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു.
സംഭവത്തില്‍ ഇയാള്‍ കഴിഞ്ഞ ദിവസം പോലിസില്‍ പരാതി നല്‍കിയിരുന്നു. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കൊടിയൂര്‍ റുവൈസാണു തട്ടിപ്പിലെ സൂത്രധാരനെന്നാണു പോലിസ് പറയുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിന് ഏഴാംമൈല്‍ രിഫായി മസ്ജിദില്‍ നമസ്‌കാരത്തിനെത്തിയ ഏഴാംമൈല്‍ ചെറുകുന്നോന്‍ വീട്ടില്‍ ഷബീറിന്റെ സ്‌കൂട്ടര്‍ കവര്‍ന്ന കേസില്‍ നാലുമാസത്തിനു ശേഷം റുവൈസ് പിടിയിലായത്. റുവൈസില്‍ നിന്നു സ്‌കൂട്ടര്‍ വാങ്ങി നമ്പര്‍ പ്ലേറ്റ് മാറ്റി ഉപയോഗിച്ചതിനാണ് ഇര്‍ഷാദിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ബ്ലാക്ക്‌മെയിലിങ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തായത്.
തളിപ്പറമ്പ് ഡവൈ.എസ്പി. കെ.വി വേണുഗോപാല്‍, തളിപ്പറമ്പ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ ജെ വിനോയി, പ്രിന്‍സിപ്പല്‍ എസ്‌ഐ കെ ദിനേശന്‍, അഡീഷനല്‍ എസ്‌ഐ കെ കെ പ്രശോഭ്, എഎസ്‌ഐ ജോസ്, സീനിയര്‍ സിപിഒ അബ്്ദുര്‍ റഊഫ്, സിപിഒ ജാബിര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss