ബ്ലഡ് ബാങ്കില്‍നിന്ന് രക്തം സ്വീകരിച്ച മൂന്നര വയസ്സുകാരന് എച്ച്ഐവി
Published : 11th May 2016 | Posted By: SMR
ഗുവാഹത്തി: പൊള്ളലേറ്റതിനെ തുടര്‍ന്ന് ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നര വയസ്സുകാരന് രക്ത സ്വീകരണത്തിലൂടെ എച്ച്ഐവി ബാധ. കാംരൂപ് ജില്ലയിലെ തൊഴിലാളിയുടെ മകനെയാണ് 40 ശതമാനത്തോളം പൊള്ളലേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികില്‍സ സമയത്ത് പന്ത്രണ്ടോളം ശസ്ത്രക്രിയ വേണ്ടിവന്നതിനാല്‍ നിരവധി തവണ ബ്ലഡ് ബാങ്കില്‍ നിന്ന് രക്തം സ്വീകരിച്ചതായി ആശുപത്രി സൂപ്രണ്ട് ബാബുല്‍ കെ ബെസ്ബറൂഹ അറിയിച്ചു. മാര്‍ച്ച് 29ന് കുട്ടിയെ വീണ്ടും ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ പരിശോധന നടത്തിയപ്പോഴാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.