|    Jun 24 Sat, 2017 9:04 pm
FLASH NEWS

ബ്രൗണ്‍ ഷുഗറുമായി അഞ്ചുപേര്‍ തലശ്ശേരിയില്‍ പിടിയില്‍

Published : 9th November 2016 | Posted By: SMR

തലശ്ശേരി: ചാലില്‍ ഇന്ദിര പാര്‍ക്കിനു സമീപം ബ്രൗണ്‍ഷുഗറുമായി അഞ്ചുപേര്‍ പിടിയില്‍. മട്ടാമ്പ്രം മലയാട്ട് വീട്ടില്‍ അറാഫത്ത്(33), മട്ടാമ്പ്രം കുമ്പളപ്പുറത്ത് വീട്ടില്‍ യൂനുസ്(27), എടക്കാട് റിഫ മന്‍സിലില്‍ റഫീഖ്(32), മുഴപ്പിലങ്ങാട് തൈക്കണ്ടി വീട്ടില്‍ മജീദ്(42), മട്ടാമ്പ്രം കുമ്പളപ്പുറത്ത് വീട്ടില്‍ സിയാദ്(34) എന്നിവരെയാണ്ഇന്നലെ രാവിലെ 11ഓടെ പിടികൂടിയത്. മുബൈയില്‍ നിന്ന് കൊണ്ടുവന്ന ബ്രൗണ്‍ഷുഗര്‍ അറാഫത്തിന് കൈമാറുന്നതിനിടെയാണ് പിടികൂടിയതെന്നു പോലിസ് അറിയിച്ചു. 180 പായ്ക്കറ്റുകളിലായി സൂക്ഷിച്ച 21 ഗ്രാം ബ്രൗണ്‍ഷുഗറാണ് പിടികൂടിയത്. 500 രൂപ മുതല്‍ വന്‍ വിലയ്ക്കാണ് ഇവര്‍ വില്‍പന നടത്തുന്നത്. സംഘം ഉപയോഗിച്ച കാറും ഓട്ടോറിക്ഷയും പോലിസ് കസ്റ്റഡിയിലെടുത്തു. ആഴ്ചകള്‍ക്ക് മുമ്പ് ജൂബിലി റോഡില്‍ നിന്ന് 23 ഗ്രാമിന്റെ 200 പായ്ക്കറ്റ് മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയിലായിരുന്നു. പിടിയിലായവരെ വടകര നര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. തലശ്ശേരി സി.ഐ പ്രദീപ് കണ്ണിപ്പൊയില്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ സന്തോഷ് സജീവ്, സീനിയര്‍ പോലിസ് ഓഫിസര്‍മാരായ ക്ഷേമന്‍, സുനില്‍, രാജീവന്‍, ഉദ്യോഗസ്ഥന്‍മാരായ മധുസൂദനന്‍, സന്ദീപ്, തിലകന്‍, നളിനാക്ഷന്‍, സുധീഷ് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് വേട്ടയ്ക്കു നേതൃത്വം നല്‍കിയത്. കാസര്‍ഗോഡ്, ചെറുവത്തൂര്‍, തലശ്ശേരി, വടകര, മാഹി, കൊയിലാണ്ടി എന്നിവിടങ്ങളിലെ നിരവധി പേര്‍ ഇവരില്‍ നിന്ന് ബ്രൗണ്‍ഷുഗര്‍ വാങ്ങുന്നതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരുടെ ഫോ ണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ലഹരിക്ക് അടിമപ്പെട്ടതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക