|    Nov 18 Sat, 2017 12:02 pm

ബ്രൗണ്‍ഷുഗറുമായി രണ്ടു പേര്‍ പിടിയില്‍

Published : 21st October 2016 | Posted By: SMR

തലശ്ശേരി: ബ്രൗണ്‍ഷുഗറുമായി രണ്ടു പേര്‍ പിടിയില്‍. ചാലില്‍ സ്വദേശി തച്ചങ്കണ്ടി വീട്ടില്‍ സജീര്‍(33), കൂത്തുപറമ്പ് ദാസന്‍ ക്വാട്ടേഴ്‌സില്‍ സഹീര്‍(23) എന്നിവരെയാണ് 20 ഗ്രാമിന്റെ 200 പായ്ക്കറ്റ് ബ്രൗണ്‍ഷുഗറുമായി തലശ്ശേരി പോലിസ് ഇന്നലെ വൈകീട്ട് ആറോടെ അറസ്റ്റ് ചെയ്തത്. പോലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ല പോലിസ് സുപ്രണ്ടിന്റെ നാര്‍കോട്ടിക് സെല്ലും തലശ്ശേരി സിഐ പ്രദീപ് കണ്ണിപ്പൊയില്‍, എസ്‌ഐ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും തലശ്ശേരി ജൂബിലി റോഡിലെ ചന്ദ്രവിലാസം ഹോട്ടലിന് സമീപത്തു നിന്ന് അറസ്റ്റ് ചെയ്തത്. മുംബൈയില്‍ വച്ചാണ് ഇവര്‍ ബ്രൗണ്‍ഷുഗര്‍ എത്തിക്കുന്നത്. ഒരു ലക്ഷം രൂപ വിലമതിക്കുന്ന ബ്രൗണ്‍ഷുഗറാണ് പിടിച്ചെടുത്തത്. തലശ്ശേരിയിലെ നിരവധി യുവാക്കള്‍ ഇവരില്‍ നിന്നും ബ്രൗണ്‍ഷുഗര്‍ വാങ്ങുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. തലശ്ശേരി കടപുറം ലോട്ടസ് തിയേറ്ററിന് സമീപം, റെയില്‍വേ സ്‌റ്റേഷന്‍ പരിസരം, പുതിയ ബസ് സ്റ്റാന്റ്, തിരുവങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായ രീതിയില്‍ ബ്രൗണ്‍ഷുഗര്‍ വില്‍പന നടക്കുന്നതായി വിവരമുണ്ട്. നാര്‍ക്കോട്ടിക് സെല്ലിലെ അജയകുമാര്‍, ബിജുലാല്‍, വിനോദ് സുജിത്ത് സുധീഷ് ഇവരെ പിടികൂടിയ സംഘത്തിലുണ്ട്. ഇരുവരേയും വടകര നാര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക