|    Oct 15 Mon, 2018 1:52 pm
FLASH NEWS

ബ്രോഡ്‌ഗേജ് റെയില്‍പാത; ഉന്നത സംഘം പരിശോധന നടത്തി

Published : 21st January 2017 | Posted By: fsq

 

പത്തനാപുരം: ബ്രോഡ്‌ഗേജ് റയില്‍പാതയിലെ കൊട്ടാരക്കര പുനലൂര്‍ മേഖലയില്‍ പരിശോധനകള്‍ നടത്തി വികസന പദ്ധതികള്‍ തയ്യാറാക്കുന്നതിനായി കൊടിക്കുന്നില്‍ സുരേഷ് എംപിയും ഉദ്യോഗസ്ഥരും പരിശോധനകള്‍ നടത്തി. വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി കൊടിക്കുന്നില്‍ സുരേഷ് എംപി റയില്‍വേക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഇന്നലെ ഉച്ചയോടെ പരിശോധനകള്‍ നടത്തിയത്. പുനലൂര്‍, ആവണീശ്വരം, കുര, കൊട്ടാരക്കര, എഴുകോണ്‍ സ്‌റ്റേഷനുകളിലായിരുന്നു പരിശോധനകള്‍ നടത്തിയത്.പുനലൂര്‍, കൊട്ടാരക്കര വരെ നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍  വിലയിരുത്തി അവ തയ്യാറാക്കി റയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കുന്നതിന് വേണ്ടിയാണ്  പരിശോധനകളെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. മധുര റയില്‍വേ ഡിവിഷന്‍ സീനിയര്‍ എന്‍ജിനീയര്‍ മനോഹരന്‍, അഡീഷണല്‍ ഡിവിഷണല്‍ മാനേജര്‍ അരുള്‍രാജ്, പുനലൂര്‍ മേഖല സീനിയര്‍ അസി. എന്‍ജിനീയര്‍ വല്‍സലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മേഖലയിലെ ജനപ്രതിനിധികള്‍, ത്രിതല പഞ്ചായത്ത്  അംഗങ്ങള്‍, റയില്‍വേ പാസഞ്ചേഴ്‌സ്  അസോസിയേഷന്‍ ഭാരവാഹികള്‍, യാത്രക്കാര്‍ എന്നിവരില്‍ നിന്നും പരാതികളും സംഘം സ്വീകരിച്ചു. ഇത് കൂടി പരിശോധിച്ചായിരിക്കും വികസന പദ്ധതികള്‍ തയ്യാറാക്കുന്നതെന്ന് എംപിയും ഉദ്യോഗസ്ഥരും അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss