|    Sep 22 Sat, 2018 9:56 pm
FLASH NEWS

ബ്രേക്ക് പോയ ബസ് ഇടിപ്പിച്ചുനിര്‍ത്തി; അയ്യപ്പഭക്തര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

Published : 19th January 2017 | Posted By: fsq

 

എരുമേലി: എരുമേലി-പമ്പ ശബരിമല പാതയിലെ അപകട മേഖലയായ  കണമല അട്ടിവളവില്‍ ശബരിമല തീര്‍ഥാടകരുടെ ബസ് ബ്രേക്ക് നഷ്ടപ്പെട്ടപ്പോള്‍ ഡ്രൈവറുടെ മനോധൈര്യം യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു. ബസ് തിട്ടയില്‍ ഇടിപ്പിച്ച് നിര്‍ത്തിയതിനൊപ്പം ഡ്രൈവിങ് സീറ്റ് തകരുന്നതിന് മുമ്പേ ഡ്രൈവര്‍ ചാടി രക്ഷപെട്ടു. ഇന്നലെ പുലര്‍ച്ചെ ആറരയോടെ അപകടമുണ്ടായത്. ആന്ധ്രപ്രദേശില്‍ നിന്നുമെത്തിയ ബസാണ് നിയന്ത്രണം വിട്ടത്. എതിരെ വന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടയില്‍ ബ്രേക്ക് നഷ്ടപെട്ടുവെന്ന് അറിഞ്ഞതെന്ന് ഡ്രൈവര്‍ പറഞ്ഞു. അട്ടിവളവിലെ  അഗാധ ഗര്‍ത്തത്തിലേയ്ക്ക് മറിയാതെ ഡ്രൈവര്‍ എതിര്‍വശത്തുള്ള തിട്ടയില്‍ ഇടിപ്പിച്ച് നിര്‍ത്തുകയായിരുന്നു. ഡ്രൈവര്‍ സീറ്റിന്റെ ഭാഗം പൂര്‍ണമായും തകര്‍ന്നെങ്കിലും ബസില്‍ നിന്നും ഡ്രൈവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. 45 ഓളം തീര്‍ഥാടകര്‍ വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ക്ക് ആര്‍ക്കും പരിക്കുകളില്ല. ഉടന്‍തന്നെ പോലിസ്, സേഫ് സോണ്‍, ഫയര്‍ഫോഴ്‌സ് അധികൃതര്‍ സ്ഥലത്തെത്തി.മുന്‍ വര്‍ഷങ്ങളില്‍ നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെട്ട അപകടം നടന്ന സ്ഥലമാണ് അട്ടിവളവ്. ഇതേ സ്ഥലത്ത് മുന്‍ വര്‍ഷം ബ്രേക്ക് പോയ ബസ് ഡ്രൈവര്‍ ഇടിപ്പിച്ച് നിര്‍ത്തിയെങ്കിലും ഡ്രൈവര്‍ ദാരുണമായി മരണപ്പെടുകയായിരുന്നു. ഇത്തവണ പോലിസിന്റെയും സേഫ് സോണിന്റെയും സുരക്ഷാ ക്രമീകരണങ്ങള്‍ കാര്യക്ഷമമാക്കിയിരുന്നതിനാല്‍ അപകടങ്ങള്‍ സംഭവിച്ചിരുന്നില്ല. തീര്‍ഥാടക കാലം അവസാനിക്കുന്ന ഘട്ടത്തില്‍ നടന്ന അപകടത്തില്‍ നിന്നു പരിക്കുകളില്ലാതെ എല്ലാവരും അദ്ഭുതകരമായി രക്ഷപ്പെട്ടത് ആശ്വാസമായിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss