|    Mar 27 Mon, 2017 6:08 am
FLASH NEWS

ബ്രേക്ക് നഷ്ടപ്പെട്ട ലോറി പിന്നിലേക്കുരുണ്ട് കാറുകള്‍ തകര്‍ത്തു

Published : 12th October 2016 | Posted By: Abbasali tf

തൊടുപുഴ: കാഞ്ഞാര്‍ കൂരവളവില്‍ പിന്നോട്ട് ഉരുണ്ട ലോറിയിടിച്ച് രണ്ട് കാറുകള്‍ തകര്‍ന്നു.തിങ്കളാഴ്ച വൈകീട്ട് ഏഴിനായിരുന്നു അപകടം.അറക്കുളം എഫ്‌സിഐ ഗോഡൗണില്‍ അരി എത്തിക്കാന്‍ ഉപയോഗിച്ചിരുന്ന പഴയ ലോറിയാണ് അപകടം വിതച്ചത്.ലോറി രണ്ടു ദിവസമായി വഴിയില്‍ കിടക്കുകയായിരുന്നു.ഈ ലോറി തൊടുപുഴയ്ക്ക് കൊണ്ടുവരുന്ന വഴി കാഞ്ഞാര്‍ കൂരവളവിലെ ചെറിയ കയറ്റം കയറുന്നതിനിടെ ബ്രേക്ക് കിട്ടാതെ ലോറി പിന്നോട്ട് ഉരുളുകയായിരുന്നു. ഉടനെ ലോറിയില്‍ ഉണ്ടായിരുന്നവര്‍ ചാടി രക്ഷപ്പെട്ടു. പിന്നോട്ടുരുണ്ട ലോറി പിന്നില്‍ വരികയായിരുന്ന കൊച്ചി ഇടപ്പള്ളി സ്വദേശി കൃഷ്ണകുമാറും കുടുബവും സഞ്ചരിച്ചിരുന്ന കാറിലാണ് ആദ്യം ഇടിച്ചത്. ഇവര്‍ വാഗമ ണ്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു.പിന്നീട് തൊട്ടുപിന്നില്‍ ഇടുക്കി സഞ്ചരിച്ച് മടങ്ങുകയായിരുന്ന എറണാകുളം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിച്ച് കയറി.കാര്‍ യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.അപകടത്തെ തുടര്‍ന്ന് അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.അവധി ദിവസമായിരുന്നതിനാല്‍ നുറുകണക്കിന് വാഹനങ്ങളാണ് ഇടുക്കി, വാഗമണ്‍ സന്ദര്‍ശിക്കാന്‍ ഇതുവഴി സഞ്ചരിച്ചത്. മൂലമറ്റം ഫയര്‍ഫോഴ്‌സും കാഞ്ഞാര്‍ പോലിസും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരുടെ സഹായത്തോടെ വടം കെട്ടി വലിച്ചാണ് ലോറി റോഡില്‍ നിന്നും മാറ്റിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക