|    Mar 25 Sat, 2017 11:24 am
FLASH NEWS

ബ്രെയിന്‍ ട്യൂമര്‍ ബാധിതയ്ക്ക് ശസ്ത്രക്രിയ രണ്ട് വര്‍ഷം കഴിഞ്ഞ്; കോടതി വിശദീകരണം ആവശ്യപ്പെട്ടു

Published : 13th August 2016 | Posted By: mi.ptk

tumour-lady

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സ്ത്രീയ്ക്ക് ശസ്ത്രക്രിയ നടത്താന്‍ രണ്ട് വര്‍ഷത്തിനപ്പുറത്തെ തിയ്യതി കുറിച്ച എയിംസ് അധികൃതരോട് ഡല്‍ഹി ഹൈകോടതി വിശദീകരണം ആവശ്യപ്പെട്ടു. ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മീരാ ദേവി(45) നല്‍കിയ ഹരജിയിലാണ് നടപടി. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ എന്തെങ്കിലും മാര്‍ഗ നിര്‍ദേശങ്ങള്‍ കൊണ്ടുവന്നുകൂടെ എന്ന് കോടതി എയിംസ് അധികൃതരോട് ആരാഞ്ഞു. മീരാ ദേവിയ്ക്ക് 2018 ആസ്ത് 19നേക്കാണ് എയിംസ് ആധികൃതര്‍ ശസ്ത്രക്രിയ തിയ്യതി നല്‍കിയത്. കടുത്ത തലവേദനയും തലകറക്കവുംകൊണ്ട് ബുദ്ധിമുട്ടുന്ന മീരാ ദേവിയ്ക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും സാധിക്കാത്ത അവസ്ഥയാണ്. ദുരിതം താങ്ങാനാവാത്തതിനാല്‍ എത്രയും വേഗം ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യവുമായാണ് ഇവര്‍ കോടതിയെ സമീപിച്ചത്. അടിയന്തിരമായി ശസ്ത്രക്രിയ വേണമെങ്കില്‍ സ്വകാര്യ വാര്‍ഡിലേയ്ക്ക് മാറി ഒന്നേകാല്‍ ലക്ഷം രൂപ അടയ്ക്കാനാണ് ആശുപത്രി അധികൃതര്‍ ഇവരോട് ഉപദേശിച്ചത്. പ്രതിമാസം 9000 രൂപ മാത്രം വരുമാനമുള്ള ഇവരുടെ ഭര്‍ത്താവിന് ഈ തുക താങ്ങാനാകാത്തതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ സാധിക്കുന്നില്ല. രോഗിയോട് കാത്തിരിക്കാന്‍ ആവശ്യപ്പെടാതെ മറ്റ് സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക്  ഇവരെ റഫര്‍ ചെയ്യുകയാണ് ഡോക്ടര്‍മാര്‍ ചെയ്യേണ്ടിയിരുന്നതെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

(Visited 133 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക