|    May 30 Tue, 2017 2:34 pm
FLASH NEWS

ബ്രെക്‌സിറ്റ്: വീണ്ടും ഹിതപരിശോധന നടത്താനുള്ള അപേക്ഷ തള്ളി

Published : 11th July 2016 | Posted By: SMR

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുപോവുന്നതു സംബന്ധിച്ച് വീണ്ടും ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് 41 ലക്ഷത്തോളം പേര്‍ ഒപ്പിട്ടു സമര്‍പ്പിച്ച ഓണ്‍ലൈന്‍ അപേക്ഷ ബ്രിട്ടിഷ് സര്‍ക്കാര്‍ തള്ളി. 60 ശതമാനത്തില്‍ കുറവ് വോട്ടുകളാണ് നേരത്തേ ബ്രെക്‌സിറ്റിന് ഉണ്ടായിരുന്നത്. എന്നാല്‍, 75 ശതമാനം വോട്ടുകളെങ്കിലും നേടാതെ തീരുമാനമെടുക്കരുതെന്നായിരുന്നു അപേക്ഷകരുടെ ആവശ്യം. വീണ്ടും ഹിതപരിശോധന നടത്താനാവില്ലെന്നും നേരത്തേ നടന്ന ഹിതപരിശോധനയുടെ ഫലം ബഹുമാനിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വ്യക്തമാക്കി. യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുപോവുന്നതിനായുള്ള നടപടികളാണ് ഇനി കൈക്കൊള്ളേണ്ടതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day