|    May 27 Sat, 2017 4:14 am
FLASH NEWS

ബ്രെക്‌സിറ്റ്: ലണ്ടനില്‍ പ്രതിഷേധം

Published : 3rd July 2016 | Posted By: SMR

ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുപോവാനുള്ള ബ്രിട്ടന്റെ തീരുമാനത്തിനെതിരേ ലണ്ടനില്‍ പ്രതിഷേധം. ബ്രെക്‌സിറ്റ് ഹിതപരിശോധനാഫലം പുറത്തുവന്ന് ഒരാഴ്ചയ്ക്കുശേഷം നടന്ന പ്രതിഷേധപ്രകടനത്തില്‍ പതിനായിരക്കണക്കിനാളുകള്‍ പങ്കെടുത്തു. ഹിതപരിശോധനയില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന അഭിപ്രായത്തിനായിരുന്നു ലണ്ടനില്‍ ഭൂരിപക്ഷം ലഭിച്ചത്. ഇന്നലെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും യുവാക്കളായിരുന്നു. യൂറോപ്പില്‍ തുടരുക എന്നെഴുതിയ ബാനറുകളും യൂറോപ്യന്‍ യൂനിയന്‍ പതാകകളുമായായിരുന്നു പ്രതിഷേധക്കാരെത്തിയത്. 40,000പേര്‍ പ്രക്ഷോഭത്തില്‍ പങ്കാളികളായതായി സംഘാടകര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day