|    Jan 23 Mon, 2017 4:14 pm

ബ്രെക്‌സിറ്റ് രണ്ടാം ഹിതപരിശോധന: എംപിമാര്‍ സംവാദം നടത്തി

Published : 7th September 2016 | Posted By: SMR

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുപോവുന്നതു സംബന്ധിച്ച് വീണ്ടും ഹിതപരിശോധന നടത്തുന്ന വിഷയത്തില്‍ എംപിമാര്‍ സംവാദം നടത്തി. നേരത്തെ നടത്തിയ ഹിതപരിശോധനയില്‍ ബ്രെക്‌സിറ്റിന് അനുകൂലമായാണു ഭൂരിപക്ഷം പേരും വോട്ടുചെയ്തത്. എന്നാല്‍ വീണ്ടും ഹിതപരിശോധന നടത്തണമെന്നാവശ്യപ്പെട്ടുള്ള പരാതിയില്‍ 40 ലക്ഷത്തോളം പേരാണ് ഒപ്പുവച്ചത്. ജൂണില്‍ നടന്ന ഹിതപരിശോധനയില്‍ വോട്ടുചെയ്ത പകുതിയിലധികം പേര്‍ക്കും ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്നാണ് ആഗ്രഹമെന്ന് നിരീക്ഷകര്‍ പറയുന്നു. അതേസമയം, രണ്ടാംഹിതപരിശോധന ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ് നിരസിക്കുകയാണ്. ഇയുവില്‍ നിന്നുള്ള ബ്രിട്ടന്റെ പുറത്തുപോക്ക് സംബന്ധിച്ച് ഔദ്യോഗിക നടപടികള്‍ ആരംഭിച്ചതായും മെയ് വ്യക്തമാക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക