|    Dec 11 Tue, 2018 9:44 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ബ്രെക്‌സിറ്റ്: ബ്രിട്ടനില്‍ മേയ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍

Published : 17th November 2018 | Posted By: kasim kzm

ലണ്ടന്‍: പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്‌സിറ്റ് കരട് ഉടമ്പടിയില്‍ പ്രതിഷേധിച്ച് നാലു മന്ത്രിമാര്‍ രാജിവച്ചതോടെ ബ്രിട്ടനില്‍ തെരേസ മേയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിസന്ധിയില്‍. അധികാരമേറ്റശേഷം മേയ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്നു നിരീക്ഷകര്‍ വിലയിരുത്തി. മേയ്‌ക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ നീക്കം നടത്തുന്നതായും റിപോര്‍ട്ടുണ്ട്്.
സര്‍ക്കാര്‍ തയ്യാറാക്കിയ ബ്രെക്‌സിറ്റ് കരട് ഉടമ്പടി വര്‍ഷങ്ങളോളം ബ്രിട്ടനെ യൂറോപ്യന്‍ സഖ്യത്തിന്റെ വരുതിയിലാക്കുന്നതാെണന്നാരോപിച്ച്് കഴിഞ്ഞ ദിവസം ബ്രെക്‌സിറ്റ് മന്ത്രി ഡൊമിനിക് റാബ് ഉള്‍പ്പെടെ നാലു മന്ത്രിമാര്‍ രാജിവച്ചിരുന്നു. ഇതിനു പിന്നാലെ സ്വന്തം പാര്‍ട്ടിയിലെ നിരവധി എംപിമാരും മേയ്‌ക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്.
മന്ത്രിസഭയില്‍ മേയെ ശക്തമായി പിന്തുണയ്ക്കുന്ന മൈക്കല്‍ ഗോവിനോട്് ബ്രെക്‌സിറ്റ് മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരസിച്ചതായി ബിബിസി റിപോര്‍ട്ട് ചെയ്തു. വിഷയത്തില്‍ പ്രധാനമന്ത്രിയെ പിന്തുണയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.
എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ അടി—സ്ഥാനരഹിതമാണെന്നും മേയ്്ക്ക് ബ്രെക്‌സിറ്റ് കരാറുമായി മുന്നോട്ടുപോവാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഗോവ് അറിയിച്ചു. ഭാവിയിലേക്ക് ശരിയായ കരാര്‍ രൂപീകരിക്കുന്നതിലാണ് താന്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്റ്റീഫന്‍ ബാര്‍ക്ലേയെ ബ്രെക്‌സിറ്റ് മന്ത്രിയായി നിയമിച്ചു. 2016 ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ ഇദ്ദേഹം ആരോഗ്യ സഹമന്ത്രിയായി പ്രവര്‍ത്തിക്കുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss