|    Jul 20 Thu, 2017 10:20 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ബ്രെക്‌സിറ്റ് ഫലത്തിനു ശേഷം പോളണ്ട് സ്വദേശികള്‍ക്കെതിരേ വംശീയ അതിക്രമങ്ങള്‍

Published : 28th June 2016 | Posted By: SMR

ലണ്ടന്‍: ബ്രെക്‌സിറ്റ് ഫലത്തിനു ശേഷം ബ്രിട്ടനില്‍ കഴിയുന്ന പോളണ്ട് സ്വദേശികള്‍ക്കു നേര്‍ക്ക് വംശീയ അതിക്രമങ്ങള്‍ നടക്കുന്നതായി ലണ്ടനിലെ പോളിഷ് അംബാസഡര്‍ വിടോള്‍ഡ് സോബ്‌കോവ്.
യൂറോപ്യന്‍ യൂനിയന്‍ വിടുന്നതിനെ അനുകൂലിച്ചുള്ള ബ്രിട്ടന്റെ ഹിതപരിശോധനാ ഫലത്തിനു ശേഷം ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പോളണ്ടുകാര്‍ക്കും മറ്റു കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും നേരെയുള്ള ഇത്തരം വംശീയ അതിക്രമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പോളണ്ടുകാരായ ശല്യക്കാര്‍ ഇനി വേണ്ടെന്നതരത്തിലുള്ള നോട്ടീസുകള്‍ ഇംഗ്ലണ്ടിലെ ഹണ്ടിങ്ഡണില്‍ പ്രചരിക്കപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക