|    Aug 19 Sun, 2018 6:00 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ബ്രെക്‌സിറ്റ്: ഒന്നാംഘട്ട വാഗ്ദാനം അപര്യാപ്തമെന്ന് ജങ്കര്‍

Published : 24th June 2017 | Posted By: fsq

 

പാരിസ്: ബ്രെക്‌സിറ്റ് നടപടികളുടെ ഭാഗമായി ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനു നല്‍കിയ ഒന്നാംഘട്ട വാഗ്ദാനം തികച്ചും അപര്യാപ്തമെന്ന് യൂറോപ്യന്‍ യൂനിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ജുവാന്‍ ക്ല്വാഡ് ജങ്കര്‍. അഞ്ചു വര്‍ഷമായി ബ്രിട്ടനില്‍ കഴിയുന്ന യൂറോപ്യന്‍ യൂനിയന്‍ പൗരന്‍മാര്‍ക്ക്  ആരോഗ്യപരിരക്ഷ ഉള്‍പ്പെടെ താമസ ആനുകൂല്യം അനുവദിക്കുമെന്നാണ് ബ്രിട്ടന്റെ വാഗ്ദാനം. തങ്ങളുടെ നിര്‍ദേശം പര്യാപ്തമാണെന്നും എന്നാല്‍ ഇയു മേധാവി കൂടുതല്‍ വേണമെന്ന് ആവശ്യപ്പെടുന്നതായും ബ്രിട്ടിഷ് പ്രധാനമന്ത്രി മെയ് പറഞ്ഞു.  ബ്രെക്‌സിറ്റ് നടപടി പൂര്‍ത്തിയാവുന്ന 2019  മാര്‍ച്ച് മുതല്‍ ബ്രിട്ടിഷ് പൗരന്‍മാരുടെ അതേ അവകാശങ്ങള്‍ അഞ്ചു വര്‍ഷമായി ഇവിടെ കഴിയുന്ന ഇയു പൗരന്‍മാര്‍ക്കു നല്‍കുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss