|    Jul 17 Tue, 2018 11:06 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ബ്രെക്‌സിറ്റിന് അനുകൂല വോട്ട് നേടി തെരേസ മെയ്‌

Published : 13th September 2017 | Posted By: fsq

 

ലണ്ടന്‍:  യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുവരുന്നതിനുള്ള (ബ്രെക്‌സിറ്റ്) തുടര്‍നടപടികളില്‍ പാര്‍ലമെന്റില്‍ നിന്ന് അനുകൂലവോട്ടു നേടി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ്. യൂറോപ്യന്‍ ഇക്കണോമിക് കമ്മ്യൂണിറ്റിയില്‍ ബ്രിട്ടനെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 1972ലെ യൂറോപ്യന്‍ കമ്മ്യൂണിറ്റി ആക്റ്റ് മറികടക്കുന്നതു ലക്ഷ്യമിട്ടാണ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.വോട്ട് ചെയ്ത 326 പേരില്‍ 290 പേര്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുപോവുന്നതിനുള്ള തുടര്‍നടപടികളെ അനുകൂലിച്ചു. ബ്രെക്‌സിറ്റ് പ്രകാരം നിലവിലുള്ള എല്ലാ യുറോപ്യന്‍ യൂനിയന്‍ നിയമങ്ങളും 2019 മാര്‍ച്ചോടെ ബ്രിട്ടിഷ് നിയമങ്ങളിലേക്കു മാറ്റും. ബില്ലിന് അനുകൂലമായി വോട്ട് ലഭിച്ചതോടെ ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ക്ക് അറുതിയാവുമെന്ന ആശ്വാസത്തിലാണ് തെരേസ മെയും ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss