|    Nov 25 Sat, 2017 12:20 am
FLASH NEWS
Home   >  News now   >  

ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനില്‍ 6000ലധികം വംശീയ കുറ്റകൃത്യങ്ങള്‍

Published : 23rd July 2016 | Posted By: sdq

ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുപോവാനുള്ള ബ്രെക്‌സിറ്റ് ഹിതപരിശോധനാഫലം പുറത്തുവന്നതുമുതല്‍ ബ്രിട്ടനില്‍ 6000ലധികം വംശീയ കുറ്റകൃത്യങ്ങള്‍ നടന്നതായി ഇംഗ്ലണ്ട്, വേല്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് പോലിസ് വകുപ്പുകളുടെ റിപോര്‍ട്ട്. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം ഇതുവരെ 6,193 കുറ്റകൃത്യങ്ങളാണ് ബ്രിട്ടനില്‍ റിപോര്‍ട്ട് ചെയ്തത്. ശാരീരിക ഉപദ്രവം, ആക്രമണം, അപമാനിക്കുന്ന തരത്തിലുള്ള വാക്കുകളുപയോഗിക്കുക, ദേഹത്തേക്ക് തുപ്പുക തുടങ്ങിയ വംശീയ അധിക്ഷേപങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ബ്രിട്ടനിലെ ദേശീയ പോലിസ് മേധാവികളുടെ സമിതി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക