|    Oct 22 Sun, 2017 7:34 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ബ്രൂസ്‌ലീ യുടെ ജീവചരിത്രം ആസ്പദമാക്കിയ സിനിമയ്‌ക്കെതിരേ വിമര്‍ശനം

Published : 7th October 2016 | Posted By: SMR

ബെയ്ജിങ്: ചൈനീസ് ആയോധനകലാ പ്രതിഭ ബ്രൂസ്‌ലീയുടെ ജീവചരിത്രം ആസ്പദമാക്കി ചിത്രീകരിച്ച സിനിമയ്‌ക്കെതിരേ ആരാധകരുടെ വിമര്‍ശനം.
ജോര്‍ജ് നോഫി സംവിധാനം നിര്‍വഹിച്ച ബര്‍ത്ത് ഓഫ് ഡ്രാഗണ്‍ ആണ് വ്യാപകമായ വിമര്‍ശനത്തിനു വിധേയമായത്. സിനിമ കഴിഞ്ഞ ദിവസം ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഹോങ്കോങ് താരം ഫിലിപ്പ് എന്‍ജി അവതരിപ്പിച്ച പ്രധാന വേഷം ബ്രൂസ്‌ലീയുടെ പ്രതിഭയെ വെള്ളപൂശല്‍ മാത്രമാണെന്നും വിമര്‍ശകര്‍ പറയുന്നു. സിനിമ ഒരു തമാശയായി മാത്രമേ  കാണാനാവൂ എന്നും പ്രതികരണങ്ങള്‍ പറയുന്നു.
കുങ്ഫു ഇതിഹാസത്തിന്റെ ജീവചരിത്രാത്മകമായ സിനിമ എന്നു പറയുമ്പോള്‍ തന്നെ ബ്രൂസ്‌ലീയെ സ്വഭാവഹത്യ ചെയ്യുന്ന രീതിയാണ് കൈവന്നിട്ടുള്ളത്. നുണകള്‍ കൊണ്ട് രൂപപ്പെടുത്തിയ സിനിമ എന്നാണ് ചില ആരാധകര്‍ ബര്‍ത്ത് ഓഫ് ഡ്രാഗനെക്കുറിച്ച് പ്രതികരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക