|    Jul 22 Sat, 2017 10:02 pm
FLASH NEWS
Home   >  World   >  

ബ്രിട്ടീഷ് മനുഷ്യസ്‌നേഹി നികോളാസ് വിന്‍ടണ്‍ അന്തരിച്ചു

Published : 2nd July 2015 | Posted By: admin

ലണ്ടന്‍: രണ്ടാം ലോകമഹായുദ്ധ കാലത്ത് ചെക്ലോസ്ലാവാക്യയിലെ പ്രേഗ് നാസികള്‍ ആക്രമിച്ച  സമയത്ത് നൂറോളം ജൂത കുട്ടികളെ രക്ഷപ്പെടുത്തിയ മനുഷ്യസ്‌നേഹി നികോളാസ് വിന്‍ടണ്‍ (106) അന്തരിച്ചു.

ജര്‍മന്‍ – ജൂത ദമ്പതികളുടെ മകനായി ലണ്ടനില്‍ ജനിച്ച അദേഹം നാസികളുടെ അധീനതയിലുള്ള ചെക്കോസ്ലാവാക്യയിലേക്ക് യാത്രപോകുകയായിരുന്നു. ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ജോലിയെടുത്തിരുന്ന സമയത്താണ് ഈ യാത്ര. ചെക്കോസ്ലാവാക്യയിലെത്തിയ അദേഹം  ഒരു ട്രെയിന്‍ സംഘടിപ്പിച്ച് നാസികളുടെ കോണ്‍സന്റ്രേഷന്‍ ക്യാമ്പില്‍  നിന്നും 669 കുട്ടികളെയാണ രക്ഷിച്ച് ബ്രിട്ടണിലെത്തിച്ചത്.എന്നാല്‍ ഈ വിഷയം വിന്‍ടണ്‍ പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ അദേഹത്തിന്റെ ഭാര്യ ഇക്കാര്യം സ്‌ക്രാപ്പ് ബുക്കില്‍ നിന്ന് കണെ്ടത്തുകയായിരുന്നു. ഈ കുട്ടികളുടെ മാതാപിതാക്കളുടെ വിവരങ്ങളും ഈ പുസ്തകത്തിലുണ്ടായിരുന്നു. ഇംഗ്ലീഷ് സ്‌കിന്‍ലര്‍ എന്നാണ് അദേഹം അറിയപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക