|    Dec 17 Mon, 2018 5:40 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ബ്രിട്ടീഷ് ചാരന് യുഎഇയില്‍ ജീവപര്യന്തം

Published : 21st November 2018 | Posted By: ke

അബുദബി: രാജ്യത്തിന്റെ സുപ്രധാന വിവരങ്ങള്‍ മറ്റൊരു രാജ്യത്തിന് വേണ്ടി ചോര്‍ത്തിയ ബ്രിട്ടീഷ് പൗരന് യുഎഇയില്‍ ജീവ പര്യന്തം തടവ്. ഇംഗ്ലണ്ടിലെ ദുര്‍ഹാം സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ മാത്യു ഹെഡ്ജസ് എന്ന 31 കാരനെയാണ് ചാര പ്രവൃത്തിക്കിടെ പിടികൂടിയത്. ജീവപര്യന്തം തടവിന് ശേഷം നാട് കടത്താനും വിധിച്ചിട്ടുണ്ട്. മെയ് 5 നാണ് പ്രതിയെ ദുബയ് വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. പബ്ലിക്ക് പ്രോസിക്യൂഷന്‍ നടത്തിയ അന്യേഷണത്തില്‍ പ്രതി മറ്റൊരു രാജ്യത്തിന് വേണ്ടി സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തുന്നതായി കണ്ടെത്തിരുന്നു. വിധി പറയുമ്പോള്‍ പ്രതിയുടെ ഭാര്യയും ബ്രിട്ടീഷ് എംബസ്സിയിലെ ഉദ്യോഗസ്ഥരും കോടതിയിലുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss