|    Jan 20 Fri, 2017 1:03 am
FLASH NEWS

ബ്രിട്ടീഷ്‌ കൗണ്‍സില്‍ എജ്യുക്കേഷന്‍ എക്‌സിബിഷന്‍  കൊച്ചിയില്‍

Published : 12th February 2016 | Posted By: SMR

കോഴിക്കോട്: ബ്രിട്ടീഷ് കൗണ്‍സിലിന്റെ എജ്യൂക്കേഷന്‍ യുകെ എക്‌സിബിഷന്‍ കൊച്ചിയില്‍. യുകെയിലെ വിദ്യാഭ്യാസ സാധ്യതകളെകുറിച്ച് മനസ്സിലാക്കുന്നതിന് അവസരം നല്‍കുന്ന എജ്യൂക്കേഷന്‍ യുകെ എക്‌സിബിഷന്‍ നാളെ ഉച്ചയ്ക്ക് ഒന്നിനും വൈകീട്ട് ആറിനും ഇടയില്‍ കൊച്ചി താജ് ഗേറ്റ്‌വേയില്‍ നടക്കും.
ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ 45 സ്ഥാപനങ്ങളിലായി എന്‍ജിനീയറിങ്, നിയമം, ആര്‍ട്‌സ് ആന്റ് ഡിസൈന്‍, വിവരസാങ്കേതികം തുടങ്ങിയ വിവിധ പഠനവിഷയങ്ങള്‍ക്ക് 150 കോടിരൂപയുടെ 291 ഗ്രേറ്റ് ബ്രിട്ടന്‍ സ്‌കോളര്‍ഷിപ്പ് അവാര്‍ഡുകളാണ് ഈ വര്‍ഷം നല്‍കുന്നത്.
ബ്രിട്ടീഷ് കൗണ്‍സിലിന്റെ ഗ്രേറ്റ് കാംപെയ്‌നിന്റെ ഭാഗമായാണ് ഗ്രേറ്റ് ബ്രിട്ടന്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 20 പ്രമുഖ സര്‍വകലാശാലകളാണ് എജ്യൂക്കേഷന്‍ യുകെ എക്‌സിബിഷനില്‍ പങ്കെടുക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക