|    Oct 21 Sat, 2017 5:08 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ബ്രിട്ടിഷ് പൈലറ്റ് താന്‍സാനിയയില്‍ വെടിയേറ്റ് മരിച്ചു

Published : 1st February 2016 | Posted By: SMR

ദോഡമ: താന്‍സാനിയയില്‍ ആനവേട്ടക്കാരുടെ വെടിയേറ്റ് ബ്രിട്ടിഷ് ഹെലികോപ്റ്റര്‍ പൈലറ്റ് കൊല്ലപ്പെട്ടു. മാസ്‌വ ഗാമി സംരക്ഷിത വനത്തില്‍ ഫ്രെയ്ഡ്കിന്‍ കണ്‍സര്‍വേഷന്‍ ഫണ്ട് എന്ന സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകനായ റോജര്‍ ഗോവറാണ് മരിച്ചത്.
ആനവേട്ടക്കാരെ പിന്തുടരുന്നതിനിടെ സംഘം ഇദ്ദേഹം സഞ്ചരിച്ച ഹെലികോപ്റ്ററിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വേട്ടക്കാര്‍ക്കെതിരേ നിലകൊള്ളുന്ന വനപാലകര്‍ക്ക് പിന്തുണയുമായി നിരീക്ഷണം നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ബ്രിട്ടിഷ് പൗരന്‍ കൊല്ലപ്പെട്ട കാര്യം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനു വേണ്ട സഹായം നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക