|    Sep 22 Fri, 2017 12:52 am
Home   >  Todays Paper  >  page 9  >  

ബ്രിട്ടിഷ് പൈലറ്റിന്റെ കൊലപാതകം: അഞ്ചു താന്‍സാനിയക്കാര്‍ അറസ്റ്റില്‍

Published : 3rd February 2016 | Posted By: SMR

ഡൊഡോമ: ആനവേട്ടക്കാരെ നിരീക്ഷിക്കുന്നതിനിടെ വേട്ടക്കാരുടെ വെടിയേറ്റു ഹെലികോപ്റ്റര്‍ തകര്‍ന്ന് ബ്രിട്ടിഷ് പൈലറ്റ് മരിച്ച സംഭവത്തില്‍ അഞ്ചു താന്‍സാനിയക്കാരെ അറസ്റ്റ് ചെയ്തതായി പ്രസിഡന്റ് ജോണ്‍ മഗുഫുലി അറിയിച്ചു.
കഴിഞ്ഞയാഴ്ച വടക്കന്‍ താന്‍സാനിയയിലെ മസ്‌വ വന്യമൃഗ റിസര്‍വില്‍ വച്ചാണ് പട്രോളിങിനിടെ റോജര്‍ ഗോവര്‍ (37) ആനവേട്ടക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. വേട്ടക്കാര്‍ വെടിവച്ചതിനെത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ താഴെയിറക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആനകള്‍ വ്യാപകമായി വേട്ടയാടപ്പെടുന്ന ഇവിടെ വേട്ടക്കാരെ നേരിടുന്നതിനായുള്ള ദൗത്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക