|    Jan 23 Tue, 2018 5:49 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബ്രിട്ടിഷ് പെണ്‍കുട്ടിയുടെ കൊല: 8 വര്‍ഷത്തിനു ശേഷം പ്രതികളെ വിട്ടു

Published : 24th September 2016 | Posted By: SMR

പനാജി: ഗോവ കടപ്പുറത്ത് 15കാരിയായ ബ്രിട്ടിഷ് പെണ്‍കുട്ടി സ്‌കാര്‍ലെറ്റ് കീലിങ്‌സിനെ ബലാല്‍സംഗത്തിനു ശേഷം കൊലപ്പെടുത്തിയ കേസിയെ പ്രതികളെ കോടതി വിട്ടയച്ചു. ബീച്ചിലെ കൂടാരങ്ങളിലെ തൊഴിലാളികളായ സാംസണ്‍ ഡിസൂസ, പ്ലാസിഡൊ കര്‍വാല്‍ഹൊ എന്നിവരെയാണ് ഗോവ ബാലകോടതി ഇന്നലെ വിട്ടയച്ചത്.
2008 ഫെബ്രുവരി 19നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കടല്‍ക്കരയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിക്ക് മദ്യം നല്‍കി ബോധരഹിതയാക്കിയതിനു ശേഷം ഇവര്‍ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നായിരുന്നു കേസ്.
ഗോവ പോലിസാണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് സിബിഐക്ക് കൈമാറി. സിബിഐ ആണ് രണ്ടുപേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. എട്ടുവര്‍ഷത്തിനുള്ളില്‍ മൂന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരും അഞ്ച് ജഡ്ജിമാരും മാറി വന്നു. സംഭവത്തിനു ദൃക്‌സാക്ഷിയായ ബ്രിട്ടിഷ് പൗരന്‍ മൈക്കിള്‍ മാനിയനെ വിസ്തരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കേസിന്റെ വിധിയറിയാന്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ ഗോവയിലെത്തിയിരുന്നു. ഇന്ത്യന്‍ ന്യായപീഠം തന്നെ ആകെ തകര്‍ത്തുകളഞ്ഞെന്ന് അവര്‍ പറഞ്ഞു. കേസ് അട്ടിമറിച്ചതിനു പിന്നില്‍ ഗോവയിലെ മയക്കുമരുന്നു സംഘമാണെന്നും അവര്‍ ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day