|    Nov 13 Tue, 2018 7:56 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ബ്രിട്ടിഷ് പാര്‍ലമെന്റ് ഗേറ്റിലേക്ക് കാര്‍ ഇടിച്ചുകയറ്റി; മൂന്നുപേര്‍ക്ക് പരിക്ക്

Published : 15th August 2018 | Posted By: kasim kzm

ലണ്ടന്‍: സുരക്ഷാ ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കേ ബ്രിട്ടിഷ് പാര്‍ലമെന്റ് ഗേറ്റിലേക്ക് അജ്ഞാതന്‍ കാര്‍ ഇടിച്ചുകയറ്റി. സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ത്ത് കാല്‍നട യാത്രക്കാരെയും ഇടിച്ചിട്ടാണ് കാര്‍ ഗേറ്റിലേക്ക് ഓടിച്ചുകയറ്റിയത്. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാറോടിച്ചയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു പോലിസ് അറിയിച്ചു. രാവിലെ 7.30നായിരുന്നു ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സൈക്കിള്‍ യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ ശേഷമാണ് കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്തതെന്നു ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. അമിത വേഗതയിലെടുത്ത കാര്‍ മനപ്പൂര്‍വം ഇടിച്ചുകയറ്റുന്നതു പോലെ തോന്നിയെന്നാണ് മറ്റൊരു ദൃക്‌സാക്ഷി വെളിപ്പെടുത്തിയത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി വെസ്റ്റ് മിനിസ്റ്റര്‍ സബ്‌വേ സ്‌റ്റേഷന്‍ അടച്ചിട്ടു. പാര്‍ലമെന്റ് ചത്വരവും അടച്ചിട്ടുണ്ട്. പാര്‍ലമെന്റിനു പുറത്തുള്ള വഴികളും മില്ലിബാങ്കും വിക്ടോറിയ ടവര്‍ ഗാര്‍ഡനും സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss