|    Feb 23 Fri, 2018 7:46 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ബ്രിട്ടിഷ് നടന്‍സര്‍ ജോണ്‍ ഹെര്‍ട്ട് അന്തരിച്ചു

Published : 29th January 2017 | Posted By: fsq

 

ലണ്ടന്‍: പ്രമുഖ ബ്രിട്ടിഷ് സിനിമാതാരവും ബാഫ്ട പുരസ്‌കാര ജേതാവുമായ സര്‍ ജോണ്‍ ഹെര്‍ട്ട് (77) അന്തരിച്ചു. പാന്‍ക്രിയാറ്റിക് കാന്‍സര്‍മൂലം ഹെര്‍ട്ട് ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു. ആറു പതിറ്റാണ്ടോളം നീണ്ട കരിയറില്‍ 200ലധികം സിനിമകളിലും നിരവധി ടിവി പരമ്പരകളിലും ഹെര്‍ട്ട് വേഷമിട്ടുണ്ട്. ദ നേക്കഡ് സിവില്‍ സര്‍വന്റ്, എലിഫന്റ് മാന്‍, വാട്ടര്‍ഷിപ്പ് ഡൗണ്‍, മിഡ്‌നൈറ്റ് എക്‌സ്പ്രസ് എന്നിവയിലെ വേഷങ്ങള്‍ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. റിഡ്‌ലി സ്‌കോട്ട്‌സ് അലൈന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് ബാഫ്ട പുരസ്‌കാരം ലഭിച്ചത്. ഹാരി പോട്ടര്‍ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ച ജാക്കിയാണ് അവസാനമായി അഭിനയിച്ച സിനിമ. എട്ടു ദിവസങ്ങള്‍ക്കു മുമ്പാണ് ഇത്് ബ്രിട്ടനില്‍ റിലീസ് ചെയ്തത്. 2015ല്‍ ബ്രിട്ടന്‍ പ്രഭു പദവി നല്‍കി ആദരിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss