|    Jan 19 Thu, 2017 2:01 am
FLASH NEWS
Home   >  Sports  >  Others  >  

ബ്രിട്ടിഷ് ഗ്രാന്റ്പ്രീ ഹാമില്‍റ്റണിന്

Published : 11th July 2016 | Posted By: SMR

elighted-Lewis-Hamilton-cel

ലണ്ടന്‍: ഫോര്‍മുലവണ്‍ ബ്രിട്ടിഷ് ഗ്രാന്റ്പ്രീയില്‍ മെഴ്‌സിഡസിന്റെ ബ്രിട്ടിഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍റ്റണിന് കിരീടം. ആവേശകരമായ റേസില്‍ മെഴ്‌സിഡസിന്റെ ജര്‍മന്‍ ഡ്രൈവര്‍ നികോ റോസ്ബര്‍ഗിനെ പിന്തള്ളിയാണ് ഹാമില്‍റ്റണ്‍ ചാംപ്യനായത്.
തുടര്‍ച്ചയായ മൂന്നാം തവണയാണ് ഹാമില്‍റ്റണ്‍ ബ്രിട്ടിഷ് ഗ്രാന്റ് പ്രീയില്‍ ജേതാവാകുന്നത്. ഇതോടെ ബ്രിട്ടിഷ് ഗ്രാന്റ് പ്രീയില്‍ ഹാമില്‍റ്റണിന്റെ കിരീട നേട്ടം നാലായി. സീസണിന്റെ തുടക്കത്തില്‍ തിരിച്ചടി നേരിട്ട ഹാമില്‍റ്റണിന്റെ മികച്ച തിരിച്ചുവരവുകളിലൊന്നായി ബ്രിട്ടിഷ് ഗ്രാന്റ് പ്രീയും മാറി. ഇതോടെ ഫോര്‍മുലവണ്‍ സീസണിലെ കിരീടപ്പോര് ആവേശകരമാവുമെന്ന് ഉറപ്പായി. സീസണിലെ 10 റേസുകള്‍ പൂര്‍ത്തിയായപ്പോള്‍ 171 പോയിന്റുമായി റോസ്ബര്‍ഗാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്. നാല് പോയിന്റ് പിന്നിലായി ഹാമില്‍റ്റണ്‍ രണ്ടാം സ്ഥാനത്തുണ്ട്. 106 പോയിന്റുമായി ഫെറാരിയുടെ കിമി റൈക്കോണനാണ് മൂന്നാം സ്ഥാനത്ത്.
ഇനി 11 റേസുകളാണ് സീസണില്‍ ശേഷിക്കുന്നത്. ഈ മാസം ഇനി രണ്ട് റേസുകള്‍ കൂടി ബാക്കിയുണ്ട്. ഈ മാസം 24ന് ഹംഗേറിയന്‍ ഗ്രാന്റ് പ്രിയും 31ന് ജര്‍മന്‍ ഗ്രാന്റ് പ്രിയുമാണ് നടക്കാനിരിക്കുന്നത്.
ബ്രിട്ടിഷ് ഗ്രാന്റ് പ്രീയില്‍ പോള്‍ പൊസിഷന്‍ ലഭിച്ച ഹാമില്‍റ്റണ്‍ ഫൈനല്‍ റേസിലും റോസ്ബര്‍ഗിനെ പിന്തള്ളുകയായിരുന്നു. ഒരു മണിക്കൂറും 34 മിനിറ്റും 55 സെക്കന്‍ഡുമെടുത്താണ് താരം ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഒരു മണിക്കൂറും 35 സെക്കന്‍ഡും രണ്ട് സെക്കന്‍ഡുമെടുത്താണ് റോസ്ബര്‍ഗ് രണ്ടാമതെത്തിയത്. റെഡ്ബുള്ളിന്റെ മാക്‌സ് വേര്‍സ്റ്റപ്പനാണ് മൂന്നാംസ്ഥാനം. ഫെറാരിക്കു വേണ്ടി മല്‍സരിക്കുന്ന കിമി റൈക്കോണന്‍ അഞ്ചാം സ്ഥാനത്തേക്കും സെബാസ്റ്റിയന്‍ വെറ്റല്‍ ഒമ്പതാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക