|    Oct 22 Sun, 2017 5:03 am
Home   >  Todays Paper  >  page 9  >  

ബ്രിട്ടിഷ് കരിമ്പട്ടികയിലെ ‘ഏക ഇന്ത്യക്കാരന്‍’ ദാവൂദ് ഇബ്രാഹീം

Published : 4th February 2016 | Posted By: SMR

ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിവരില്‍ ഏക ‘ഇന്ത്യക്കാരന്‍’ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം. പട്ടികയില്‍ നാലു വിലാസങ്ങളാണ് ദാവൂദ് ഇബ്രാഹിമിന്റേതായി നല്‍കിയിട്ടുള്ളത്. മുഴുവനും കറാച്ചി ആസ്ഥാനമായുള്ള മേല്‍വിലാസമാണ്. ദാവൂദ് കറാച്ചിയിലുണ്ടെന്ന് ഇന്ത്യന്‍ വാദം പാകിസ്താന്‍ നിഷേധിച്ചുവരികയാണ്.
മുംബൈ സ്‌ഫോടന കേസുകളിലെ മുഖ്യ ആസൂത്രകനെന്നു കരുതപ്പെടുന്ന ദാവൂദിനെ വിട്ടുകിട്ടുന്നതിന് ഇന്ത്യ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും പാകിസ്താന്‍ തള്ളുകയായിരുന്നു. രാജ്യാന്തര കുറ്റവാളിയായി ദാവൂദിനെ പ്രഖ്യാപിച്ചിട്ട് നാളേറെയായി. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സുരക്ഷയിലാണ് കറാച്ചിയില്‍ ദാവൂദ് കഴിയുന്നതെന്നാണ് കരുതുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക