|    Mar 23 Thu, 2017 7:35 pm
FLASH NEWS

ബ്രിട്ടിഷ് എയര്‍വെയ്‌സിനെതിരേ ആരോപണവുമായി സചിന്‍

Published : 14th November 2015 | Posted By: SMR

ഓള്‍ സ്റ്റാര്‍സ് സീരിസില്‍ പങ്കെടുക്കുന്നതിന് യുഎസിലെത്തിയ തന്നെ ബ്രിട്ടിഷ് എയര്‍വെയ്‌സ് അപമാനിച്ചെന്നു സചിന്‍. മോശം അനുഭവങ്ങളുണ്ടായെന്ന് സചിന്‍ തന്നെയാണ് ട്വിറ്ററില്‍ അറിയിച്ചത്. ബ്രിട്ടിഷ് എയര്‍വെയ്‌സിനെതിരേ ശക്തമായ വിമര്‍ശനമാണ് സചിന്‍ അഴിച്ചുവിട്ടത്.
എയര്‍ലൈന്‍സ് ജീവനക്കാരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിലും യാത്രക്കാരോടുള്ള സമീപനത്തിലും കടുത്ത നിരാശയാണുള്ളതെന്ന് സചിന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. അമേരിക്കയില്‍ നടന്ന ഓള്‍ സ്റ്റാര്‍സ് ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട യാത്രയ്ക്കിടയിലാണ് സചിന് ബ്രിട്ടിഷ് എയര്‍വെയ്‌സില്‍നിന്നു ദുരനുഭവമുണ്ടായത്. കാത്തിരിപ്പ് പട്ടികയിലായിരുന്ന തന്റെ കുടുംബാംഗങ്ങളുടെ ടിക്കറ്റുകള്‍ കണ്‍ഫേം ചെയ്യുന്നതിന് എയര്‍ലൈന്‍ ജീവനക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നു സചിന്‍ കുറ്റപ്പെടുത്തി. ഇതുകൂടാതെ തന്റെ ലഗേജുകള്‍ അയച്ചത് തെറ്റായ സ്ഥലത്തേക്കാണെന്നും സചിന്‍ പറയുന്നു.
ഇതിനു പിന്നാലെ പതിവു തെറ്റിക്കാതെ ബ്രിട്ടിഷ് എയര്‍വെയ്‌സിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ പൊങ്കാല തുടങ്ങി. നേരത്തേ മരിയ ഷറപ്പോവയുടെ പേജിലും പൊങ്കാലയിട്ട അതേ ശൈലിയില്‍ തന്നെയാണ് കേരളീയരുടെ പ്രതികരണം. അതേസമയം, ഇംഗ്ലീഷ് വിമാനക്കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളത്തിലാണ് കേരളീയരുടെ പൊങ്കാലയെന്നതാണ് ഏറ്റവും രസകരം. സചിന്റെ രോഷപ്രകടനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ ബ്രിട്ടിഷ് എയര്‍വെയ്‌സ് മാപ്പു പറഞ്ഞു. എന്നാല്‍ ലഗേജുകള്‍ കണ്ടെത്തണമെങ്കില്‍ സചിനോട് മുഴുവന്‍ പേരും മേല്‍വിലാസവും ബ്രിട്ടിഷ് കമ്പനി ആവശ്യപ്പെടുന്നുണ്ട്.

(Visited 77 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക