|    Jul 28 Fri, 2017 12:23 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ബ്രിട്ടന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് സര്‍വേ

Published : 23rd July 2016 | Posted By: SMR

ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍നിന്നു പുറത്തുപോവാനുള്ള തീരുമാനത്തെത്തുടര്‍ന്ന് ബ്രിട്ടന്‍ 2009നു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കെത്തുന്നതായി സര്‍വേഫലം.
ആഗോള സാമ്പത്തിക സേവനദാതാക്കളായ ഐഎച്ച്എസ് മാര്‍കറ്റ് ഇന്നലെ പുറത്തുവിട്ട സര്‍വേ ഫലമാണ് സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച സൂചനകള്‍ നല്‍കുന്നത്. ഐഎച്ച്എസ് മാര്‍കറ്റിന്റെ ഉപപോക്തൃ സൂചികയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 4.7 പോയിന്റിന്റെ ഇടിവാണുണ്ടായത്.
ജൂണില്‍ 52.4 ആയിരുന്ന സൂചിക ജൂലൈയില്‍ 47.7 ആയി ഇടിയുകയായിരുന്നു. 87 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. യൂറോപ്യന്‍ യൂനിയന്‍ വിടുന്നതിനനുകൂലമായി ബ്രിട്ടന്‍ വോട്ട് ചെയ്ത ശേഷം പുറത്തുവരുന്ന ആദ്യ സാമ്പത്തിക സര്‍വേ ഫലമാണിത്.
ജൂലൈയില്‍ ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയില്‍ നാടകീയമായ തകര്‍ച്ച സംഭവിച്ചതായും 2009ലെ ആഗോള സാമ്പത്തിക പ്രതിസന്ധി കാലഘട്ടത്തിലേതിനു സമാനമാണ് രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയെന്നും സാമ്പത്തിക വിദഗ്ധനായ ക്രിസ് വില്യംസണ്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക