ബ്രിട്ടന് ഇയുവില്‍ തുടരണം: ഒബാമ
Published : 23rd April 2016 | Posted By: SMR
ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍ ബ്രിട്ടന് ഉറച്ചുനില്‍ക്കണമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ത്രിദിന സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തിയ ഒബാമ, തീവ്രവാദത്തിനെതിരേ ശക്തമായി പൊരുതുന്ന യൂറോപ്യന്‍ രാജ്യമാണ് ബ്രിട്ടനെന്നും അഭിപ്രായപ്പെട്ടു. ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണുമായി ഒബാമ കൂടിക്കാഴ്ച നടത്തും. ഒബാമയും പ്രഥമവനിത മിഷേല്‍ ഒബാമയും ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്കൊപ്പം വിന്‍സര്‍ കാസിലിലെ അത്താഴവിരുന്നില്‍ പങ്കെടുക്കും.
യൂറോപ്യന്‍ യൂനിയനില്‍ അംഗമായിരിക്കുന്നത് ആഗോളതലത്തില്‍ ബ്രിട്ടന്റെ സ്വാധീനം വര്‍ധിക്കാന്‍ കാരണമായതായി ഡെയ്ലി ടെലഗ്രാഫിന് നല്കിയ അഭിമുഖത്തില്‍ ഒബാമ പറഞ്ഞിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.