|    Oct 20 Fri, 2017 11:56 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബ്രിട്ടന്റെ പിടിയിലായ മല്‍സ്യത്തൊഴിലാളികള്‍ മോചിതരാവുന്നു

Published : 20th March 2017 | Posted By: fsq

 

കൊച്ചി: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ബ്രിട്ടിഷ് അധീനതയിലുള്ള ഡിയാഗോ ഗാര്‍ഷ്യ ദ്വീപില്‍ തടവിലാക്കപ്പെട്ട 32 മല്‍സ്യത്തൊഴിലാളികള്‍ രണ്ടു ദിവസത്തിനുള്ളില്‍ മോചിതരായി നാട്ടിലേക്കു മടങ്ങും. ബ്രിട്ടിഷ് കോടതി വിധിച്ച 5,909 പൗണ്ട് (4,79,729 ഇന്ത്യന്‍ രൂപ) പിഴയടച്ചതോടെയാണ് മൂന്നാഴ്ചത്തെ ജയില്‍വാസത്തിന് ഒടുവില്‍ 18 മലയാളികളടങ്ങിയ സംഘം ജയില്‍മോചിതരാവുന്നത്. സംഘത്തിലുണ്ടായിരുന്ന ബോട്ടുടമ ജൂഡി ആല്‍ബര്‍ട്ടിനോടാണ് ഓഷ്യന്‍ ടെറിട്ടറി കോടതി പിഴയടയ്ക്കുവാന്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് തമിഴ്‌നാട്ടിലെ ബന്ധുക്കള്‍ മുഖേന ഈ മാസം 18നു തുക കെട്ടിവച്ചതോടെയാണു മോചനം യാഥാര്‍ഥ്യമാവുന്നത്. ഫെബ്രുവരി അഞ്ചിനാണ് 32 പേരടങ്ങിയ സംഘം തോപ്പുംപടി ഹാര്‍ബറില്‍ നിന്നു മല്‍സ്യബന്ധനത്തിനായി ആഴക്കടലിലേക്ക് പോയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക