|    Dec 17 Mon, 2018 5:40 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ബ്രിട്ടനില്‍ തൊഴിലവസരം നിഷേധിക്കുന്നതിനെതിരേ ഭീമ ഹരജി

Published : 19th May 2018 | Posted By: kasim kzm

ലണ്ടന്‍: ദേശീയ സുരക്ഷാ നിയമത്തിലെ വകുപ്പ് ഉപയോഗിച്ച് വിദേശ പ്രഫഷനലുകള്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുന്ന ബ്രിട്ടിഷ് സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ഇന്ത്യക്കാരുടെ കൂട്ട ഹരജി.
ദേശീയ സുരക്ഷാ നിയമത്തിന്റെ മറവില്‍ വിദേശ പ്രഫഷനലുകള്‍ക്ക് ബ്രിട്ടനില്‍  ജോലിചെയ്യാന്‍ അവസരം നിഷേധിക്കുന്നതിനെതിരേയാണ് ഹരജി. 30,000 ഇന്ത്യന്‍ പ്രഫഷനലുകളാണ് ബ്രിട്ടിഷ് സര്‍ക്കാരിനുള്ള ഓണ്‍ലൈന്‍ ഹരജിയില്‍ ഒപ്പിട്ടത്.
ടയര്‍ വണ്‍ ജനറല്‍ വിസയില്‍ ബ്രിട്ടനില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥിരതാമസത്തിന് അവസരം നിഷേധിച്ചിരുന്നു. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ഐടി വിദഗ്ധര്‍ എന്നിവര്‍ ഹരജിയില്‍ ഒപ്പിട്ടിട്ടുണ്ട്.
ചില കേസുകളില്‍ ഗുരുതരമായ പിഴവുകള്‍ പറ്റിയതായും അവ പുനപ്പരിശോധിക്കണമെന്നും പാക് വംശജനായ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ് പാര്‍ലമെന്ററി കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ചില പിശകുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവയില്‍ പുനരാലോചന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കുടിയേറ്റ മന്ത്രി കരോലിന്‍ നോക്‌സ് അറിയിച്ചു.  38 ഡിഗ്രീസ് കാംപയിന്‍ വെബ്‌സൈറ്റിന്റെ ആഭിമുഖ്യത്തിലാണ് ഓണ്‍ലൈന്‍ ഹരജിയില്‍ ഒപ്പുശേഖരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss