|    Sep 26 Tue, 2017 9:26 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ബ്രിട്ടനില്‍ ഗര്‍ഭിണിക്ക് നേരെ വംശീയാക്രമണം: 37കാരന്‍ അറസ്റ്റില്‍

Published : 16th September 2016 | Posted By: SMR

ലണ്ടന്‍: ബ്രിട്ടനില്‍ ഗര്‍ഭിണിക്കെതിരായ വംശീയാക്രമണക്കേസില്‍ 37കാരന്‍ അറസ്റ്റില്‍. കഴിഞ്ഞമാസം ആറിന് 34കാരിയായ മുസ്‌ലിം യുവതിക്കെതിരെയായിരുന്നു വംശീയാക്രമണമുണ്ടായത്. ആക്രമണത്തില്‍ യുവതിയുടെ ഗര്‍ഭം അലസിയിരുന്നു.
ലണ്ടന് സമീപം ബ്ലെച്‌ലി പട്ടണത്തിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ യുവതിയെ അക്രമി വംശീയമായി അധിക്ഷേപിക്കുകയും കെട്ടിടത്തിലെ പാര്‍ക്കിങ് ഏരിയയില്‍ വച്ച് ശാരീരികമായി മര്‍ദിക്കുകയുമായിരുന്നു. ഗര്‍ഭിണിയെ രക്ഷിക്കാന്‍ ശ്രമിച്ച ഒരു 40കാരനു നേര്‍ക്കും ആക്രമണമുണ്ടായതായി പോലിസ് അറിയിച്ചു. അക്രമി സ്ത്രീയുടെ തലയില്‍ കുപ്പിയും ഐസ് ബാഗും ഉപയോഗിച്ച് അടിക്കുകയും നിലത്തേക്ക് വലിച്ചിഴച്ച് ചവിട്ടുകയും ചെയ്തിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയെന്നറിയിച്ച പോലിസ് ഇയാളുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തിനിരയായ സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങളും അവര്‍ വെളിപ്പെടുത്തിയിട്ടില്ല.
യൂറോപ്യന്‍ യൂനിയന്‍ വിടുന്നതിനനുകൂലമായി ബ്രെക്‌സിറ്റ് ഹിതപരിശോധനാഫലം പുറത്തുവന്ന ജൂണ്‍ 23നു ശേഷം ബ്രിട്ടനില്‍ വംശീയാതിക്രമങ്ങള്‍ വര്‍ധിച്ചതായി യുകെ നാഷനല്‍ പോലിസ് ചീഫ്‌സ് കൗണ്‍സില്‍ (എന്‍പിസിസി) റിപോര്‍ട്ട് പുറത്തുവന്നു ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ഗര്‍ഭിണിക്കു നേര്‍ക്കുള്ള ആക്രമണം. ബ്രെക്‌സിറ്റിനു ശേഷം വംശീയ അതിക്രമങ്ങളില്‍ 58 ശതമാനം വര്‍ധന വന്നതായാണ് എന്‍പിസിസി റിപോര്‍ട്ടില്‍ പറയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക