|    Mar 27 Mon, 2017 4:15 am
FLASH NEWS

ബ്രിട്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളംഅടച്ചു

Published : 15th November 2015 | Posted By: SMR

ലണ്ടന്‍: പാരിസിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ഗാറ്റ്‌വിക്കില്‍ നിന്നു യാത്രക്കാരെ ഒഴിപ്പിച്ചു. സഞ്ചാരികളുടെ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് ഭാഗികമായി വിമാനത്താവളം അടച്ചതെന്ന് സുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രാദേശിക സമയം രാവിലെ പത്തു മണിയോടെയാണ് വിമാനത്താവളത്തിന്റെ വടക്ക് ഭാഗത്തെ ടെര്‍മിനല്‍ പൂട്ടിയത്. വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരെ പുറത്തേക്ക് വിട്ടെങ്കിലും അകത്തേക്ക് യാത്രക്കാരെ പ്രവേശിപ്പിച്ചില്ല. വിമാനത്താവളം അടച്ചതിനെത്തുടര്‍ന്ന് പെരുവഴിയിലായ യാത്രക്കാര്‍ പ്രതിഷേധിച്ചത് നേരിയ തോതില്‍ സംഘര്‍ഷത്തിനുമിടയാക്കി. ലഗേജുകളുമായി വിമാനത്താവളത്തിനു പുറത്ത് യാത്രക്കാര്‍ നില്‍ക്കുന്നതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുകയും ചെയ്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക