|    Jan 18 Wed, 2017 9:47 am
FLASH NEWS

ബ്രിക്‌സ് വര്‍ക്കിങ് ഗ്രൂപ്പ് സമ്മേളനം ഇന്ന് തുടങ്ങും

Published : 4th July 2016 | Posted By: SMR

വിജയവാഡ: ഊര്‍ജം ലാഭിക്കുവാനും ഊര്‍ജമേഖലയിലെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും വേണ്ടി ബ്രിക്‌സ് രാജ്യങ്ങളുടെ രണ്ടു ദിവസത്തെ വര്‍ക്കിങ് ഗ്രൂപ്പ് സമ്മേളനം വിശാഖപട്ടണത്ത് ഇന്ന് തുടങ്ങും. ബ്രസീല്‍, ഇന്ത്യ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും.
ഊര്‍ജ മേഖലയില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും സ്വീകരിച്ച പദ്ധതികള്‍ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കും. വിശാഖപട്ടണം നഗരത്തില്‍ വിജയകരമായി നടപ്പാക്കിയ എല്‍ഇഡി തെരുവു വിളക്കുകള്‍ പ്രത്യേകമായി ചടങ്ങില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അറിയിച്ചു. എല്‍ഇഡി തെരുവ് വിളക്ക് നടപ്പാക്കിയതിലൂടെ 70 ലക്ഷം യൂനിറ്റ് വൈദ്യുതിയാണ് നഗരത്തിനു ലാഭിക്കാനായത്.
വര്‍ഷത്തില്‍ 4.2 കോടി യൂനിറ്റ് ഈ പദ്ധതിയിലൂടെ ലാഭിക്കാന്‍ സാധിച്ചിട്ടുണ്ട്. പാരിസില്‍ നടന്ന ഉച്ചകോടിയില്‍ വിശാഖപട്ടണത്തെ ഈ പദ്ധതി കേന്ദ്ര ഊര്‍ജമന്ത്രാലയം അവതരിപ്പിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക