|    May 24 Wed, 2017 3:36 pm
FLASH NEWS

ബ്രിക്‌സ് കപ്പ് ബ്രസീലിന്

Published : 17th October 2016 | Posted By: SMR

മഡ്ഗാവ്: ബ്രിക്‌സ് അണ്ടര്‍ 17 ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ബ്രസീല്‍ ജേതാക്കള്‍. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 5-0 ന് തകര്‍ത്താണ് ബ്രസീലിന്റെ കുട്ടിനിര വിജയം കൊയ്തത്. കുറിയ പാസുകളിലൂടെ ത്രസിപ്പിക്കുന്ന ഫുട്‌ബോള്‍ പ്രകടനം പുറത്തെടുത്ത ബ്രസീല്‍ താരങ്ങള്‍ കളിയുടെ ആദ്യ പകുതിയിലേ ആധികാരികമായ നാലുഗോളുകളിലൂടെ മുന്നിലായിരുന്നു.
രണ്ടാം പകുതിയില്‍ കൂടുതല്‍ ഉണര്‍ന്നുകളിച്ച ഇരുടീമുകളും ഗോള്‍ മുഖത്ത് അക്രമിച്ചുകൊണ്ടേയിരുന്നു. രണ്ടാം പകുതിയില്‍ ഒരുവട്ടം കൂടി ദക്ഷിണാഫ്രിക്കന്‍ വലകുലുക്കി ബ്രസീല്‍ നിരകരുത്തുകാട്ടി. പൗളോ ഫില്‍ഹോ 24ാം മിനിറ്റിലും വിനിസിയൂസ് ഒളിവേര 35ാം മിനിറ്റിലും വിക്ടര്‍ ഒളിവേര 40, 60 മിനിറ്റുകളിലും അലന്‍ ഗ്വിമാറെയ്‌സ് 90ാം മിനിറ്റിലും ബ്രസീലിനുവേണ്ടി വലകുലുക്കി.89ാം മിനിറ്റില്‍ സ്മിസിയോ ബോഫേലയാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആശ്വാസ ഗോള്‍ സ്വന്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day