|    Oct 20 Fri, 2017 11:39 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്നു തുടക്കം

Published : 15th October 2016 | Posted By: SMR

ന്യൂഡല്‍ഹി: എട്ടാമത് ദ്വിദിന ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്നു ഗോവയില്‍ തുടക്കമാവും. ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന് ഉച്ചകോടി വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ വ്യക്തമാക്കി. ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാന്‍ കഴിയുന്നതില്‍ ഇന്ത്യക്ക് അതിയായ സന്തോഷമുണ്ട്. 10 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മോദി പറഞ്ഞു.
പതിനേഴാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്. ഈ ഉച്ചകോടിയില്‍ കൂടംകുളം ആണവനിലയം പ്രധാന ചര്‍ച്ചയാവും. നിലയത്തിന്റെ മൂന്നാംഘട്ട കരാര്‍ ഉച്ചകോടിക്കിടെ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. ആണവനിലയത്തിന്റെ അഞ്ച്, ആറ് യൂനിറ്റുകളുമായി ബന്ധപ്പെട്ട കരാറാണ് ഒപ്പുവയ്ക്കുക. ശനിയാഴ്ച റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
മൂന്നാംഘട്ട കരാര്‍ ഒപ്പുവയ്ക്കാന്‍ നേരത്തേ ഇരുരാജ്യങ്ങളും ഒരുങ്ങിയിട്ടുണ്ട്. അതിനു പുറമെയായിരിക്കും ബാക്കിയുള്ള കരാറുകളും ഒപ്പിടുന്നത്. പൊതു ചട്ടക്കൂട് കരാറിനു പുറമേ ക്രെഡിറ്റ് പ്രോട്ടോകോള്‍ സംബന്ധിച്ചും ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ നടക്കും. അഞ്ച്, ആറ് യൂനിറ്റുകളുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവയ്ക്കാനായാല്‍ ആണവ ഉത്തരവാദിത്ത വ്യവസ്ഥ ഏര്‍പ്പെടുത്തിയ ശേഷം റഷ്യയുമായി ഒപ്പുവയ്ക്കുന്ന ആദ്യ കരാറായിരിക്കും അത്.
ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലെത്തിയ പുടിന്‍ 17 വരെ ഇവിടെയുണ്ടാകും. ഇന്ത്യ-റഷ്യ നയതന്ത്രബന്ധത്തിന്റെ 70ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ ആഘോഷപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. പുടിനെ സ്വാഗതം ചെയ്യാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക